December 22, 2024
#Saints

വിശുദ്ധ കുർബാന മാത്രം ഭക്ഷിച്ച വിശുദ്ധർ

  1. വിശുദ്ധ  റീത്ത

  വിശുദ്ധ  റീത്ത 1381 -ൽ  ഇറ്റലിയിലെ പെരുജിയ എന്ന സ്ഥലത്ത് ജന്മമെടുത്തു. 1457  -ൽ  76 -മത്തെ വയസ്സിൽ മരണമടഞ്ഞു.  ഭർത്താവിനെയും മക്കളെയും ആത്മീയ ജീവിതത്തിൽ വളർത്തിയ ഒരു കുടുംബിനിയായി നമുക്ക് വിശുദ്ധയെ മനസ്സിലാക്കാൻ കഴിയും. സന്യാസിനിയായി ജീവിതം നയിക്കാൻ അതിയായി  ആഗ്രഹിച്ച വിശുദ്ധയെ  മാതാപിതാക്കന്മാർ പന്ത്രണ്ടാം വയസ്സിൽ വിവാഹം കഴിപ്പിച്ചു.  പൗലോ മൻഞ്ചിനി എന്ന അവളുടെ ഭർത്താവ് പണക്കാരൻ എങ്കിലും, അധാർമികമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്. 18 വർഷങ്ങൾ നീണ്ടു നിന്ന അവരുടെ വിവാഹ ജീവിതത്തിന്റെ അവസാനം ഭർത്താവ് മാനസാന്തരപ്പെടുകയും, പിന്നീട് ശത്രുക്കളാൽ കൊല്ലപ്പെടുകയും ചെയ്തു. പിതാവ് കൊല്ലപ്പെട്ടതിന്റെ   പ്രതികാരം ചെയ്യാൻ മക്കൾ ഒരുങ്ങുകയും അവൾ അവരെ തടയുകയും ചെയ്തു. ഭർത്താവിന്റെ മൃത സംസ്കാര ശുശ്രൂഷയിൽ തന്നെ ഭർത്താവിന്റെ ഘാതകർക്ക്  പരസ്യമായി അവൾ മാപ്പ് കൊടുത്തിരുന്നു. എന്നാൽ മക്കൾ അന്തോണിയോയും പൗളോയും, തന്റെ  പിതാവിന്റെ  ഘാതകരോടുള്ള പ്രതികാരവുമായാണ്  വളർന്നുവന്നത്. വിശുദ്ധ അവർക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയും, മക്കൾ രോഗബാധിതരായി മരണമടയുകയും ചെയ്തു. തുടർന്ന് റീത്ത, മേരി മഗ്‌ദലിന്റെ  മഠത്തിൽ ചേർന്നു.  മുപ്പത്താറാം വയസ്സിൽ അവൾ വിശുദ്ധ അഗസ്റ്റിന്റെ നിയമങ്ങൾ പാലിച്ചുകൊള്ളാം എന്ന് പ്രതിജ്ഞ ചെയ്യുകയും, തുടർന്നുള്ള 40 വർഷങ്ങൾ, പ്രാർത്ഥനയിലും, ഉപകാരപ്രവർത്തികളും ചെലവഴിച്ചു. അറുപതാം വയസ്സിൽ ഈശോയുടെ ക്രൂശിതരൂപത്തിന്റെ മുൻപിൽ പീഡാ സഹനങ്ങളെ കുറിച്ച് ധ്യാനനിമഗ്നനയായ വിശുദ്ധ റീത്തയുടെ  തിരുനെറ്റിയിൽ  ഒരു മുറിവ് രൂപപ്പെടുകയും, ഈശോയുടെ മുൾമുടിയിലെ ഒരു മുള്ള് അവളുടെ ശിരസ്സിൽ മുറിവായി അവശേഷിക്കുകയും ചെയ്തു; തുടർന്നുള്ള 15 വർഷക്കാലം ക്രൂശിതന്റെ മുറിവിനോട് അവളും ചേർക്കപ്പെട്ടു. ജീവിതത്തിന്റെ  അവസാന നാല് വർഷം ദിവ്യകാരുണ്യമായിരുന്നു അവളുടെ ഭോജ്യം; ദിവ്യകാരുണ്യം സ്വീകരിച്ചാണ് അവൾ ശക്തി പ്രാപിച്ചത്.  ഒരിക്കൽ ഒരു കുടുംബ സുഹൃത്തു അവളെ സന്ദർശിച്ചപ്പോൾ എന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടോ എന്ന് ചോദിച്ചു, തന്റെ ഭവനത്തിലെ പൂന്തോട്ടത്തിൽ നിന്ന് ഒരു റോസപുഷ്പമാണ് അവൾ ആഗ്രഹിച്ചത്. ജനുവരി മാസത്തിൽ പൂവുകൾ വിരിയുന്ന കാലമല്ലെങ്കിലും; ആ പൂന്തോട്ടത്തിൽ ഒരു റോസാപ്പൂവ് മാത്രം വിരിഞ്ഞു നിന്നിരുന്നു.

Share this :

Leave a comment

Your email address will not be published. Required fields are marked *