December 22, 2024
#Saints

സഹനങ്ങൾ ഇല്ലാതെ സ്നേഹിക്കാൻ ആവില്ല എന്നതിന്റെ അടയാളമാണ്, കുരിശും, ദിവ്യകാരുണ്യവും.’

വിശുദ്ധ മാർഗരറ്റ് മേരി ആലക്കോക്ക്  തിരുഹൃദയത്തിന്റെ ഭക്തയായിട്ടാണ്  അറിയപ്പെടുന്നതെങ്കിലും, അവൾ അതീവ ദിവ്യകാരുണ്യ ഭക്തയായിരുന്നു. 1647 -ൽ  ഫ്രാൻസിലാണ് വിശുദ്ധ ജനിച്ചത്. ആദ്യകുർബാന സ്വീകരണത്തിന് ശേഷം  വലിയ തപശ്ചര്യകളിലൂടെയാണ് അവൾ ജീവിതം മുന്നോട്ടു നയിച്ചത്, ആദ്യ വെള്ളിയാഴ്ച ഭക്തിക്ക് പ്രചാരം ലഭിക്കുന്നത്  വിശുദ്ധയിലൂടെയാണ്. എല്ലാ വ്യാഴാഴ്ചകളിലും ക്രിസ്തുവിന്റെ  പീഡാനുഭവങ്ങളെകുറിച്ച് ധ്യാനിക്കാൻ അവളിലൂടെ ഈശോ ആവശ്യപെട്ടിട്ടുണ്ട്. ഒത്തിരിയേറെ വെളിപാടുകളിൽ വിശുദ്ധ ബലിയർപ്പണത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അവൾ പറയാറുണ്ട്, വിശുദ്ധ ബലിയർപ്പണത്തിനായിനഗ്നപാതയായി തീക്കനലിൽ കൂടി നടക്കേണ്ടി വന്നാലും, സന്തോഷത്തോടെ ഞാൻ അത് ചെയ്യുമെന്ന് വിശുദ്ധ വീണ്ടും ആവർത്തിക്കുന്നു, സഹനങ്ങൾ ഇല്ലാതെ സ്നേഹിക്കാൻ ആവില്ല എന്നതിന്റെ അടയാളമാണ്,  കുരിശും, ദിവ്യകാരുണ്യവും.’  വളരെ ചെറുപ്പത്തിൽതന്നെ ദിവ്യകാരുണ്യത്തിന്റെ  മുന്നിൽ നിശബ്ദതയിൽ ചെലവഴിക്കുന്നതിൽ  ഒത്തിരി  സന്തോഷം വിശുദ്ധ കണ്ടെത്തിയിരുന്നു. പിതാവിന്റെ  മരണശേഷം ബന്ധുവായ വ്യക്തി സ്വത്തുക്കൾ മുഴുവൻ കരസ്ഥമാക്കി അവരെ വേദനിപ്പിച്ചപ്പോൾ അവൾ  ദിവ്യകാരുണ്യത്തിന്റെ  അരികിലായിരുന്നു ആശ്വാസം കണ്ടെത്തിയത്. വിശുദ്ധയോടു പ്രധാനമായും ഈശോ പറഞ്ഞ കാര്യങ്ങൾ; ആദ്യ വെള്ളിയാഴ്ചകളുടെ വിവരണം, വ്യാഴാഴ്ച ദിവസങ്ങളിൽ ഒരു മണിക്കൂർ ആരാധന, തിരു ഹൃദയത്തോടുള്ള ഭക്തിയും ആയിരുന്നു.

Share this :

Leave a comment

Your email address will not be published. Required fields are marked *