ക്രിസ്തുവിന്റെ രക്തത്തിന്റെ പരിശുദ്ധിയാൽ അർപ്പിക്കപ്പെടുന്ന ബലികളുടെ യോഗ്യതയാൽ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

വിശുദ്ധ ജെർത്രൂദ് മേരി 1256 -ൽ ജർമനിയിൽ ജനിച്ചു. അഗാധമായ അറിവ് സമ്പാദിക്കാനായി കഠിനാധ്വാനം ചെയ്തിരുന്ന വിശുദ്ധ ജെർത്രൂദ് മേരി സഭാ പിതാക്കന്മാരെ കുറിച്ചും, ആ കാലയളവിലെ തത്വചിന്തകരന്മാരെ കുറിച്ചും ഒത്തിരിയേറെ കാര്യങ്ങൾ പഠിച്ചിരുന്നു. വിശുദ്ധയുടെ ഇരുപത്തിയാറാമത്തെ വയസുമുതൽ തുടർച്ചയായി ദർശനങ്ങൾ ലഭിച്ചിരുന്നു. അത് പിന്നീട് തുടരുകയും ചെയ്തു. ഈ ഒരു അനുഭവം അറിവിനെക്കാൾ ഉപരിയായി യേശുവിനെ സ്വന്തമാക്കാൻ അവളെ പ്രേരിപ്പിച്ചു. ക്രിസ്തുവുമായി ഒരു മിസ്റ്റിക് വിവാഹം എന്ന ആത്മീയകൃത്യം ആദ്യമായി എഴുത്തുകളിലൂടെ അവതരിപ്പിക്കപ്പെടുന്നത് വിശുദ്ധയുടെ കാലം മുതലേയാണ്; ക്രിസ്തുവുമായി വിവാഹം ചെയ്തവൾ. വിശുദ്ധയുടെ ദർശനങ്ങൾ നിരവധി ഗ്രന്ഥങ്ങളിലൂടെ ലഭ്യമായിട്ടുണ്ടെങ്കിലും നമ്മളെ ഏറ്റവും അധികം സ്വാധീനിക്കുന്നത്; ശുദ്ധീകരണ ആത്മാക്കളെ സംബന്ധിച്ചുള്ള വിശുദ്ധയുടെ വെളിപ്പെടുത്തലുകളാണ്. ശുദ്ധീകരണാത്മാക്കളുമായി ബന്ധപ്പെട്ടു വിശുദ്ധ പറഞ്ഞിരുന്നു, ‘ക്രിസ്തുവിന്റെ രക്തത്തിന്റെ പരിശുദ്ധിയാൽ അർപ്പിക്കപ്പെടുന്ന ബലികളുടെ യോഗ്യതയാൽ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു, എന്ന് പ്രാർത്ഥിക്കാനായി അവൾ ആവശ്യപ്പെട്ടു. അതുപോലെ, അവൾ പറയുമായിരുന്നു, ഒരാൾ തന്റെ ജീവിതകാലത്ത് എത്ര കുർബാന ശരിയായി സംബന്ധിച്ചിട്ടുണ്ടോ അത്രയും വിശുദ്ധരെ അയാളുടെ മരണസമയത്ത് ആശ്വസിപ്പിക്കാനും സംരക്ഷിക്കാനും ജീവിതത്തിന്റെ അന്ത്യ നിമിഷങ്ങളിൽ ഈശോ നിശ്ചയമായും ആയക്കും. 1302 -ൽ മരണമടയുന്നതുവരെ എഴുത്തുകളിലൂടെ ആത്മീയ രഹസ്യങ്ങൾ അവൾ പങ്കു വച്ചിരുന്നു. വിശുദ്ധ ജെറോം പറയുന്നു, ഭക്തിയോടെ ഓരോ വിശുദ്ധ ബലിയർപ്പിക്കുമ്പോൾ നിരവധി ആത്മാക്കൾ ശുദ്ധീകരണ സ്ഥലത്തുനിന്ന് വിമോചിതരാവുകയും പറുദീസയിലേക്ക് കടന്നു പോവുകയും ചെയ്യുന്നു.






















































































































































































































































































































































