മാലാഖമാർ പാടശേഖരങ്ങളിൽ
വിശുദ്ധ ഇസിദോർ ദ ഫാർമർ പാവങ്ങളോടുള്ള കരുണയാലും, കൃഷിക്കാരൻ എന്ന നിലയിലും പ്രസിദ്ധനാണ്. ഒരു കൂലി വേലക്കാരനായി ജുവാൻ ദേ വർഗാസ് എന്ന വ്യക്തിയുടെ നിലത്താണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിൻറെ ഭാര്യ മരിയയും വിശുദ്ധരുടെ ഗണത്തിൽ ആദരിക്കപ്പെടുന്നു. ബലിയിൽ പങ്കെടുക്കുന്നത് മറ്റെന്തിനേയുംകാൾ മഹത്വരമെന്നു പരിഗണിച്ചിരുന്ന വിശുദ്ധൻ ജോലിക്ക് മുൻപ് ദേവാലയത്തിൽ ബലിയിൽ പങ്കെടുത്തിരുന്നു. ഒരിക്കലും ഉപേക്ഷിക്കാൻ കഴിയാത്ത അദ്ദേഹത്തിന്റെ ആത്മാവ് തന്നെയായിരുന്നു ബലിയർപ്പണം. ഒരിക്കൽ വിശുദ്ധന്റെ സഹ ജോലിക്കാർ അദ്ദേഹം ജോലിക്ക് താമസിച്ചാണ് വരുന്നതെന്ന് പരാതി പറയുകയും, ഉടമ അന്വേഷിക്കാനായി ആരംഭിക്കുകയും ചെയ്തു. ഒരു മാലാഖ അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നതായി ദർശിച്ചു. അതുപോലെ പാടശേഖരത്തിൽ നില ഉഴുതുമ്പോൾ മറ്റ് ജോലിക്കാരോടൊപ്പം പണിതെത്താനായി ഇരു വശങ്ങളിൽ നിന്നു പണികളിൽ മാലാഖമാർ ഏർപ്പെടുന്നതും അദ്ദേഹം കണ്ടിട്ടുണ്ട്. ഉടമസ്ഥന്റെ മകൾ രോഗബാധിതയായപ്പോൾ മകളെ സൗഖ്യപ്പെടുത്തിയതായും നമ്മുക്ക് അദ്ദേഹത്തിന്റെ ജീവ ചരിത്രത്തിൽ കാണാൻ കഴിയും. ഇതുപോലെ വിതയ്ക്കാൻ പോകുന്ന വിത്തിൽ ഒരു ഭാഗം പ്രാവുകൾക്ക് നൽകിയ സംഭവം വളരെ പ്രസിദ്ധമാണ്.