December 22, 2024
#Saints

വിശുദ്ധ കുർബാനയുടെ വിശുദ്ധർ

ദിവ്യകാരുണ്യത്തെ ഹൃദയത്തിൽ വഹിക്കാൻ അനുവദിക്കപ്പെട്ട വിശുദ്ധൻ

വിശുദ്ധ ആന്റണി മേരി ക്ലാരെറ്റ് കർത്താവിന്റെ കൗദാശിക സാന്നിധ്യം നിരന്തരം ഹൃദയത്തിൽ സൂക്ഷിക്കാൻ അനുവദിക്കപ്പെട്ടിരുന്ന വിശുദ്ധനാണ്.  1861 ഓഗസ്റ്റ് 26 മുതൽ 1870 -അദ്ദേഹത്തിന്റെ  മരണം വരെ ഈശോയുമായി കൗദാശിക ഐക്യത്തിൽ ജീവിക്കാൻ സാധിച്ചു.  അതിതീക്ഷ്ണമതിയായ വിശുദ്ധൻ തന്റെ ശക്തി മുഴുവൻ സംഭരിച്ചതു  ദിവ്യകാരുണ്യത്തിൽ നിന്നാണ്. വിശുദ്ധന്റെ  സഭാ സ്നേഹവും ഒത്തിരി പ്രസിദ്ധമാണ്; അദ്ദേഹത്തിന്റെ  ചിത്രം തന്നെ ഹൃദയത്തിൽ ദിവ്യകാരുണ്യത്തിന്റെ രൂപവും, അതിൽനിന്ന് ഒരു പ്രകാശവും ഒഴുകിയിറങ്ങുന്നതായി ചിത്രീകരിച്ചിരിക്കുന്നു.  ആത്മീയ ജീവിതത്തെ ക്രമീകരിക്കാൻ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ വിശുദ്ധൻ പഠിപ്പിക്കുന്നു;  വിശുദ്ധബലി, ദൈവവചനം, പരിശുദ്ധ അമ്മ.  ഒത്തിരിനേരം ദേവാലയത്തിൽ ചെലവഴിച്ചിരുന്ന അദ്ദേഹം  ഈശോയുമായി അഭേധ്യമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

Share this :

Leave a comment

Your email address will not be published. Required fields are marked *