December 22, 2024
#Saints

വിശുദ്ധ കുർബാനയുടെ വിശുദ്ധർ

ദിവ്യകാരുണ്യത്തിനു മുന്നിൽ നിന്ന് നീ സ്നേഹിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുന്നില്ലല്ലോ എന്നു സങ്കടപെട്ട വിശുദ്ധ

  വിശുദ്ധ മേരി മഗ്ദലിനിൻ  ദേ പാസ്സി  അറിയപ്പെട്ടത് അവൾക്ക് ലഭിച്ച അനർവചനീയമായ കൃപകളുടെയും ദർശനങ്ങളുടെയും പേരിലാണ്. വിശുദ്ധ ആവർത്തിച്ചു പറഞ്ഞിരുന്ന ഒരു കാര്യം എന്നത്; വിശുദ്ധിയിൽ വളരാൻ നിരവധി കൃപകളും വെളിപ്പെടുത്തലുകളും എല്ലാവർക്കും ആവശ്യമാകണമെന്നില്ല. എന്നാൽ, എനിക്ക് അത് ആവശ്യമാണ്. അതിനാലാണ് ദൈവം എനിക്ക് കൃപ നൽകിയത്. ഏപ്രിൽ രണ്ടാം തീയതി 1566  -ൽ ഫ്ലോറൻസിലാണ് വിശുദ്ധ ജനിച്ചത്. ഒമ്പതാം വയസ്സിൽ തന്നെ ധ്യാനാത്മകമായ പ്രാർത്ഥനയ്ക്ക് വിശുദ്ധ ഒരുക്കപ്പെട്ടിരുന്നു.  അതിനാൽ തന്നെ മിണ്ടാ മഠത്തിൽ ആണ് ചേർന്നത്. ദിവ്യകാരുണ്യത്തിന്റെ വലിയ സ്നേഹിതയായ വിശുദ്ധ, ഒത്തിരി ശാരീരികവും ആത്മീയവുമായ സഹനങ്ങളിലൂടെ കടന്നു പോയിരുന്നു. ദിവ്യകാരുണ്യത്തിനു മുന്നിൽ നിന്ന് നീ സ്നേഹിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുന്നില്ലല്ലോ എന്നു സങ്കടപെട്ട വിശുദ്ധ സമൂഹത്തിലെ മറ്റഗംങ്ങൾക്ക് ഒരു അത്ഭുതമായിരുന്നു. ഈശോയോട് ഒത്തിരിയേറെ സംസാരിച്ചിരുന്ന വ്യക്തിയായിരുന്ന വിശുദ്ധ, ഏറ്റവും വലിയൊരു സഹനം അവളുടെ ജീവിതത്തിൽ അനുഭവിച്ചത് കൃപകളുടെ നിരാസനമായിരുന്നില്ല; കൃപയുടെ അനുഭവമായിരുന്നു. കൃപ ഉണ്ടായിരിക്കെ  തന്നെ കൃപയില്ല എന്ന വലിയൊരു ആത്മീയ പ്രലോഭനത്തിലൂടെ നയിക്കപ്പെട്ടു. 2007 -ൽ പോപ്പ് ബെനഡിക്ട് 16, വിശുദ്ധയുടെ 400 -മത്തെ മരണദിനത്തിൽ അവളെ വിശേഷിപ്പിച്ചത്, ജീവിക്കുന്ന സ്നേഹത്തിന്റെ ഭൂമിയിലെ പ്രതീകമെന്നാണ്. വിശുദ്ധ പറയാറുണ്ട്, നമ്മുടെ ജീവിതത്തിൽ കണ്ടെത്താവുന്ന ഏറ്റവും വിലയേറിയ നിമിഷങ്ങളാണ് കുർബാന സ്വീകരണം കഴിഞ്ഞുള്ള സമയമെന്ന്. നമ്മുടെ ഭാഗത്ത്, ദൈവവുമായി സമ്പർക്കം നടത്തുന്നതിനും ദൈവത്തിനു നമ്മിൽ  സ്നേഹം വർഷിക്കുന്നതിനുള്ള ഏറ്റവും നല്ല നിമിഷങ്ങൾ ആണിത്. ദിവ്യകാരുണ്യ സ്വീകരണത്തിനു ശേഷമായിരുന്നു പലപ്പോഴും ആത്മീയ അനുഭവങ്ങളിലേക്ക് ദൈവം വിശുദ്ധയെ ഉയർത്തിയിരുന്നത്.

Share this :

Leave a comment

Your email address will not be published. Required fields are marked *