വിശുദ്ധ ബലിയർപ്പണം എങ്ങനെ വിശുദ്ധരെ സൃഷ്ടിക്കുന്നു!!
അലക്സാണ്രിയായിലെ വിശുദ്ധ സിറിലിന്റെ വാക്കുകൾ; “നിന്നിൽ അഹങ്കാരം എന്ന വിഷം നുരഞ്ഞു പൊങ്ങുന്നുണ്ടെങ്കിൽ ദിവ്യകാരുണ്യത്തിലേക്ക് തിരിയുക. വിശുദ്ധ അപ്പത്തിൽ തന്നെതന്നെ എളിമപ്പെടുത്തി മറഞ്ഞിരിക്കുന്ന ദൈവം നിന്നെ താഴ്മ പഠിപ്പിക്കും. ജിജ്ഞാസയാകുന്ന മാലിന്യം നിന്നെ ദഹിപ്പിച്ചു കളയുന്നെങ്കിൽ, മാലാഖമാരുടെ ഉദ്യാന വിരുന്നിൽ നീ പങ്കുകൊള്ളുക. ക്രിസ്തുവിൻ്റെ കളങ്കമില്ലാത്ത ശരീരം; നിന്നെ നിർമ്മലനും പരിശുദ്ധനുമാക്കി തീർക്കും. സ്വാർത്ഥതയും ദുരാഗ്രഹവും നിന്നിൽ ഉഗ്രമായി വ്യാപിക്കുന്നെങ്കിൽ, ദിവ്യകാരുണ്യ അപ്പം ഭക്ഷിക്കുക. അത് നിന്നെ മഹാമനസ്സ്ക്കനും അത്യുദാരനനുമാക്കും. അന്യൻ്റെ സമ്പത്തിൽ അത്യാഗ്രഹമുളവാക്കുന്ന ശീതക്കാറ്റ് നിന്നിൽ വരൾച്ച ഉളവാക്കുന്നെങ്കിൽ മാലാഖമാരുടെ അപ്പത്തിലേക്ക് വേഗം ഓടിച്ചെല്ലുക. അത് നിൻ്റെ ഹൃദയത്തിൽ സ്നേഹപുഷ്പം വിരിയിക്കും. ആത്മനിയന്ത്രണത്തിന് നിനക്ക് കഴിയുന്നില്ലെന്ന മനോവിഷമം ഉണ്ടെങ്കിൽ, ലോക ജീവിതത്തിൽ വീരോചിതമായ ആത്മസംയമനം പാലിച്ച ഈശോയുടെ ശരീരവും രക്തവും നിന്നെ പരിപോഷിപ്പിക്കട്ടെ. ആത്മീയ കാര്യങ്ങളിൽ നിനക്ക് അലസതയും മടുപ്പും അനുഭവപ്പെടുന്നുണ്ടെങ്കിൽ സ്വർഗീയ അപ്പം കൊണ്ട് നിന്നെ തന്നെ ശക്തിപ്പെടുത്തുക അങ്ങനെ നീ തീക്ഷണതയുള്ളവനാകുക.”