ചോദ്യവും ഉത്തരവും

വി. കുർബ്ബാനയെ കൂദാശകളുടെ കൂദാശ എന്നു വിശേഷിപ്പിക്കുന്നതിൻ്റെ കാരണമെന്താണ്?
വിശുദ്ധ കുർബാന കൂദാശകളുടെ കൂദാശയാണ്. മറ്റ് കൂദാശകൾ പ്രസാദവരം പ്രദാനം ചെയ്യുമ്പോൾ, വിശുദ്ധ കുർബാന പ്രസാദവരദായകനെ തന്നെ തരികയാണ്. മാമോദിസ സ്വീകരണവും, സ്ഥൈര്യലേപനവും വിശുദ്ധ കുർബാനയെന്ന കൂദാശയെയാണ് ലക്ഷ്യം വയ്ക്കുന്നത്. വിശുദ്ധ കുർബാന ക്രൈസ്തവ പ്രവേശനത്തെ പൂർണ്ണതയിൽ എത്തിക്കുന്നു. വിശുദ്ധ കുർബാനയോടുള്ള സ്നേഹം അനുരഞ്ജന കൂദാശകൾ കൂടുതൽ അർത്ഥവത്തായിട്ട് നടത്താൻ നമ്മളെ സഹായിക്കുന്നു.