ബലിയർപ്പണത്തിൽ എപ്പോഴാണ് ഈശോയുടെ ഉത്ഥാനം നമ്മൾ അനുസ്മരിക്കുന്നത്
സീറോ മലബാർ സഭയിൽ ‘ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ആകുന്നു’ എന്ന ഗാനമാലപിക്കുമ്പോൾ, വൈദികൻ ശരീരം രണ്ടായി വിഭജിച്ച് ആദ്യം തിരു ശരീരം കൊണ്ട് തിരുരക്തവും, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെ നാമത്തിൽ ആശിർവദിക്കുന്നു. അതിനു ശേഷം തിരുരക്തം കൊണ്ട് തിരുവോസ്തി ആശിർവദിക്കുന്നു. ഇതിന്റെ അർത്ഥമെന്നു പറയുന്നത്; ശരീരത്തിൽ നിന്ന് രക്തം വേർപെടുമ്പോഴാണ് മരണം സംഭവിക്കുന്നത്; തിരുരക്തം കൊണ്ട് തിരുശരീരം സ്പർശിക്കുമ്പോഴും; തിരുശരീരം കൊണ്ട് രക്തത്തെ സ്പർശിക്കുമ്പോഴും അർത്ഥമാക്കുന്നത്; വേർപെട്ട ശരീരവും വേർപെട്ട രക്തവും വീണ്ടും ഒന്ന് ചേരുകയാണ്, അതായതു, ജീവൻ വരികയാണ്, കർത്താവിന്റെ ഉത്ഥാനം അനുസ്മരിക്കുകയാണ്. ലാറ്റിൻ വിശുദ്ധ ബലിയർപ്പണത്തിലാണെങ്കിൽ വിശുദ്ധ കുർബാന സ്വീകരണത്തിന് മുൻപായിട്ട് വൈദികൻ, തിരുവോസ്‌തിയിൽ നിന്നും ഒരു ഭാഗം മുറിച്ചെടുത്ത് തിരു രക്തത്തിൽ ഇടുന്നു. അതും, ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്; ശരീരവും രക്തവും വീണ്ടും ഒന്ന് ചേരുന്നു.