- ദിവ്യകാരുണ്യ ആരാധന പ്രധാനപെട്ടതാകുന്നതെന്തുകൊണ്ടാണ്?
തിരുസഭയിലെ വിവിധ ഭക്താനുഷ്ഠാനങ്ങലൊന്നായി ദിവ്യകാരുണ്യ ആരാധനയെ നമുക്ക് പരിഗണിക്കാൻ കഴിയില്ല. ദിവ്യകാരുണ്യ ആരാധന, ദൈവത്തിന് മാത്രം നൽകുന്ന ആരാധനയാണ്. വിശുദ്ധ കുർബാന അർപ്പണ സമയത്തും അതിനുശേഷവും ഇത് തുടരണമെന്ന് സഭ നിഷ്കർഷിക്കുന്നുണ്ട്. ദിവ്യകാരുണ്യ ആരാധനയുടെ പ്രാധാന്യം അനുസ്മരിച്ച് കൊണ്ട് ജോൺപോൾ രണ്ടാമൻ മാർപാപ്പ പഠിപ്പിക്കുന്നു, വിശുദ്ധ ബലിയർപ്പണത്തിലൂടെ മാത്രമല്ല, ദിവ്യകാരുണ്യ ആരാധനയിലൂടെയും, വരപ്രസാദങ്ങളുടെ സ്രോതസായ ക്രിസ്തുവുമായി ബന്ധമുണ്ടാക്കാൻ നമുക്ക് സാധിക്കുന്നു. വിശുദ്ധ അൽഫോസ് ലിഗോരി പറയുന്നു, ‘കൂദാശകൾ കഴിഞ്ഞുള്ള ഭക്താനുഷ്ടാനങ്ങളിൽ വച്ച് എറ്റവും പരമോന്നതമായത് ദിവ്യകാരുണ്യ ആരാധനയാണ്. അത്, ദൈവത്തിന് ഏറ്റവും പ്രീതികരവും, നമുക്ക് ഏറ്റവും പ്രയോജനകരവുമാണ്. ദിവ്യകാരുണ്യ ആരാധന വിശുദ്ധ കുർബാനയിലെ ആരാധനയുടെ തുടർച്ചയാണ്. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ, തന്റെ ചാക്രിക ലേഖനമായ ‘സഭയും വിശുദ്ധ കുർബാനയും’ നമ്പർ 25 -ൽ പറയുന്നുണ്ട്, വിശുദ്ധ കുർബാനയുടെ ആരാധന, സഭാ ജീവിതത്തിന് വിലമതിക്കാനാവാത്ത വിധം പ്രധാനപ്പെട്ടതാണ്. ദിവ്യ ബലിയുടെ ആഘോഷവുമായി പരിപൂർണ്ണമായും ബന്ധപ്പെട്ടതാണ് ഈ ആരാധന. ദിവ്യബലിയ്ക്കുശേഷം, സൂക്ഷിക്കപ്പെടുന്ന ദിവ്യ സാദൃശ്യങ്ങളിൽ ഉള്ള ക്രിസ്തുവിന്റെ സാന്നിധ്യം; അപ്പവും വീഞ്ഞുമായി നിലനിൽക്കുന്നിടത്തോളം കാലം മാറ്റമില്ലാതെ തുടരുന്നു. വിശുദ്ധ കുർബാനയുടെ ആരാധന, പ്രത്യേകിച്ചും ദിവ്യകാരുണ്യത്തിന് പരസ്യ പ്രതിഷ്ഠയും, ദിവ്യകാരുണ്യ രൂപത്തിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനു മുന്നിലുള്ള ആരാധന പ്രാർത്ഥനയും പ്രോത്സാഹിപ്പിക്കാനും, സ്വന്തം സാക്ഷ്യത്തിലൂടെ ശക്തമാക്കാനും, ഇടയന്മാർക്ക് ചുമതലയുണ്ട്. (സഭയും വിശുദ്ധ കുർബാനയും, 25 )