December 22, 2024
#Catechism #Church

ചോദ്യവും ഉത്തരവും

ഞായറാഴ്ചയാചരണത്തെ ആദിമ സഭ എങ്ങനെയാണ് സമീപിച്ചിരുന്നത്?

ആദിമസഭയിൽ, ഞായറാഴ്ച വിശുദ്ധ കുർബാനയർപ്പണത്തിൽ പങ്കുകൊള്ളണമെന്ന് ഒരു പ്രത്യേക നിയമം വഴി നിഷ്കർഷിച്ചിരുന്നില്ല. എന്നാൽ, സഭാ പിതാക്കന്മാർ ഞായറാഴ്ചകളിൽ ബലിയർപ്പണത്തിൽ പങ്കെടുക്കണമെന്ന് വിശ്വാസികളോട് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. സഭയിൽ ഒരു പ്രത്യേക നിയമമായി അക്കാലത്ത് ഉണ്ടായിരുന്നില്ലെങ്കിലും, ഞായറാഴ്ച ബലിയർപ്പണത്തിൽ പങ്കെടുക്കുക എന്നത് തങ്ങളുടെ കടമയായി ക്രൈസ്തവർ കണക്കാക്കിയിരുന്നു. ‘ചിലർ സാധാരണ ചെയ്യാറുള്ളത് പോലെ നമ്മുടെ സഭായോഗങ്ങൾ ഉപേക്ഷിക്കരുത്’ എന്ന് ഹെബ്രായർക്ക് എഴുതിയ ലേഖനത്തിൽ വായിക്കുന്നുമുണ്ട്. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന ചരിത്രകാരനായ പ്ലീനി ദി യങ്ർ അദ്ദേഹം ഞായറാഴ്ചകളിൽ സൂര്യോദയത്തിനു മുൻപ് ഉണർന്ന് ദൈവത്തെ വാഴ്ത്തുന്ന ക്രൈസ്തവരെ കുറിച്ച് പറയുന്നുണ്ട്. ആ കാലഘട്ടങ്ങളിൽ ഞായറാഴ്ച ഒരു അവധി ദിവസമായിരുന്നില്ല. അതിനാലാണ് അവർ പ്രഭാതത്തിൽ സൂര്യോദയത്തിനു മുൻപേ ദൈവത്തെ മഹത്വപ്പെടുത്താനായിട്ട് എഴുന്നേൽക്കാൻ ഇടയായത്. മതപീഡനകാലത്ത് ഞായറാഴ്ച സമ്മേളനങ്ങൾ നിരോധിക്കപ്പെട്ടപ്പോൾ പോലും നിരോധനാജ്ഞാ ലംഘിക്കാനും, ഞായറാഴ്ച കുർബാന മുടക്കുന്നതിനേക്കാൾ മരണം വരിക്കാനും ആദിമ ക്രൈസ്തവർ ധൈര്യം കാണിച്ചു. ആദ്യകാലത്ത് ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള കടമയെ സംബന്ധിച്ച് നിയമം ഉണ്ടാക്കുക ആവശ്യമായിരുന്നില്ല കാരണം ആദ്യമേ ക്രിസ്ത്യാനികൾ തങ്ങളുടെ മനസാക്ഷി അനുസരിച്ചുള്ള ഒരു കടമയായും ആന്തരിക ആവശ്യമായും ഇതിനെ കണ്ടിരുന്നു. ആദ്യകാലഘട്ടത്തിൽ സാബത്തും ഞായറും ഒരുമിച്ച് ആഘോഷിച്ചിരുന്നു, എന്നാൽ പിന്നീട് രണ്ടും വ്യത്യസ്ത ദിവസങ്ങളായി തീർന്നു. ചിലർ ഇതിനെ സഹോദര ദിനങ്ങളായി ‘ടു ബ്രദർ ഡേയ്സ്’ ആഘോഷിക്കുന്നത് തുടർന്നു.

Share this :

Leave a comment

Your email address will not be published. Required fields are marked *