December 22, 2024
#Catechism #Church

ചോദ്യവും ഉത്തരവും

8. ഞായറാഴ്ചയാചരണത്തെക്കുറിച്ച് ദൈവ വചനത്തിൽ വായിക്കാൻ കഴിയുമോ?

സുവിശേഷങ്ങളിൽ വിവരിക്കുന്നതനുസരിച്ച് യേശുവിന്റെ ഉത്ഥാനം ഞായറാഴ്ചയാണ് സംഭവിച്ചത് ( മർക്കോ 16, 2, 9; ലൂക്ക 24, 1 ; യോഹ 20 ,1) കർത്താവ് അന്ന് തന്നെയാണ് എമ്മാവൂസിലേക്കു പോകുന്ന രണ്ട് ശിഷ്യന്മാർക്കും, (ലൂക്ക 24 , 13 -35 ) ഒന്നിച്ചു കൂടിയിരുന്ന പതിനൊന്നു ശ്ലീഹന്മാർക്കും (ലൂക്ക 24, 36; യോഹ 20, 19) പ്രത്യക്ഷപ്പെട്ടത്. ഒരാഴ്ച കഴിഞ്ഞ്, ഞായറാഴ്ച തന്നെയാണ് ഉത്ഥിതനായ കർത്താവ് തോമാശ്ലീഹായ്ക്ക് പ്രത്യക്ഷപ്പെട്ടത് (യോഹ 20,6). പന്തക്കുസ്തദിനവും ഒരു ഞായറാഴ്ച ആയിരുന്നു ( അപ്പ 2 ,1 ). ആദ്യ പ്രഘോഷണവും, ആദ്യ മാമോദിസയും നടന്നത് ഞായറാഴ്ച ആയിരുന്നു( അപ്പ 2 ,41 ). അപ്പോസ്തോലന്മാരുടെ കാലം മുതൽ ക്രിസ്ത്യാനികൾ ഞായറാഴ്ച ദിവസം ഒന്നിച്ചു കൂടുകയും, വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തിരുന്നു ( അപ്പ 20 ,7 -12 ; 1 കോറി 16 , 2 ). ഞായറാഴ്ചയെ, കർത്താവിന്റെ ദിവസം എന്നാണ് വിളിച്ചിരുന്നത് ( വെളി 1 , 10 ). വിശുദ്ധ യോഹന്നാനു ലഭിച്ച വെളിപാടാണ്, വെളിപാട് ഗ്രന്ഥത്തിന്റെ രചനയുടെ അടിസ്ഥാനം; ഇതു സ്വർഗീയ ആരാധനയെ സംബന്ധിച്ച വെളിപാടാണ്. അദ്ദേഹത്തിന് വെളിപാട് ലഭിച്ചതാകട്ടെ ഞായറാഴ്ച ദിവസം അദ്ദേഹം ധ്യാന നിരതനായിരിക്കുമ്പോഴാണ്

Share this :

Leave a comment

Your email address will not be published. Required fields are marked *