December 22, 2024
#Adorations #Catechism #Church

ദിവ്യകാരുണ്യ ആരാധനയെ പ്രോത്സാഹിപ്പിക്കാനും, സ്വന്തം സാക്ഷ്യത്തിലൂടെ ശക്തമാക്കാനും, ഇടയന്മാർക്ക് ചുമതലയുണ്ട്

വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ, തന്റെ ചാക്രിക ലേഖനമായ ‘സഭയും വിശുദ്ധ കുർബാനയും’ നമ്പർ 25 -ൽ പറയുന്നുണ്ട്, വിശുദ്ധ കുർബാനയുടെ ആരാധന, സഭാ ജീവിതത്തിന് വിലമതിക്കാനാവാത്ത വിധം പ്രധാനപ്പെട്ടതാണ്. ദിവ്യ ബലിയുടെ ആഘോഷവുമായി പരിപൂർണ്ണമായും ബന്ധപ്പെട്ടതാണ് ഈ ആരാധന. ദിവ്യബലിയ്ക്കുശേഷം, സൂക്ഷിക്കപ്പെടുന്ന ദിവ്യ സാദൃശ്യങ്ങളിൽ ഉള്ള ക്രിസ്തുവിന്റെ സാന്നിധ്യം; അപ്പവും വീഞ്ഞുമായി നിലനിൽക്കുന്നിടത്തോളം കാലം മാറ്റമില്ലാതെ തുടരുന്നു. വിശുദ്ധ കുർബാനയുടെ ആരാധന, പ്രത്യേകിച്ചും ദിവ്യകാരുണ്യത്തിന്റെ പരസ്യ പ്രതിഷ്ഠയും, ദിവ്യകാരുണ്യ രൂപത്തിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനു മുന്നിലുള്ള ആരാധന പ്രാർത്ഥനയും പ്രോത്സാഹിപ്പിക്കാനും, സ്വന്തം സാക്ഷ്യത്തിലൂടെ ശക്തമാക്കാനും, ഇടയന്മാർക്ക് ചുമതലയുണ്ട്. (സഭയും വിശുദ്ധ കുർബാനയും, 25 )

    
Share this :

Leave a comment

Your email address will not be published. Required fields are marked *