വിശുദ്ധ ബലിയർപ്പണത്തിനു ശേഷം പ്രാർത്ഥിക്കേണ്ടേ!!

വിശുദ്ധ ബലിയർപ്പണത്തിന് ശേഷം നന്ദി പറഞ്ഞു പ്രാർത്ഥിക്കേണ്ടത് അത്യാവശ്യമാണ്. വിശുദ്ധർ പറയുന്നത് കുറഞ്ഞത് 15 മിനിറ്റ്, അരമണിക്കൂർ എങ്കിലും പ്രാർത്ഥിക്കുന്നത് ഒത്തിരി അനുഗ്രഹപ്രദമാണ് എന്നാണ്. ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം ഉണ്ട്, ഒരിക്കൽ ഒരു വൈദികൻ ദേവാലയത്തിൽ നിന്ന് ബലിയർപ്പണം കഴിഞ്ഞയുടനേ മുറിയിലേക്ക് പോയി. ആവിലായിലെ ഫാദർ ജോൺ രണ്ട് ശുശ്രൂഷികളെ കത്തിച്ച വിളക്കുമായി വൈദികന്റെ പുറകെ വിട്ടു. എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോൾ, വൈദികനോട് അവർ പറഞ്ഞു. അങ്ങ് ഹൃദയത്തിൽ വഹിക്കുന്ന ഈശോയ്ക്ക് ഞങ്ങൾ അകമ്പടി വരികയാണ് എന്ന്. വിശുദ്ധ തെരേസ പറയുന്നത്, ആ സമയത്ത് യേശു തൻ്റെ ആത്മാവിൽ കൃപയുടെ സിംഹാസനത്തിൽ ഉപവിഷ്ടനായിരുന്നു കൊണ്ട് ഇപ്രകാരം പറയുന്നു എന്നാണ്, ഞാൻ നിനക്ക് വേണ്ടി എന്ത് ചെയ്യണം എന്നാണ് നീ ആഗ്രഹിക്കുന്നത്?






















































































































































































































































































































































