പോപ്പ്ഫ്രാൻസിസ് അന്തർദേശീയ ദിവ്യകാരുണ്യസംഗമം
പോപ്പ് ഫ്രാൻസിസ് യാത്രകളിലായിരുന്നതുകൊണ്ട് ഈ ഒരു സംഗമത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ഒരു വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയുണ്ടായി. അദ്ദേഹം പറഞ്ഞു, ഗോതമ്പ് പൊടിയുന്നതുപോലെ പൊടിഞ്ഞാൽ മാത്രമേ ഒരു വ്യക്തിക്ക് അപ്പമാകാനായിട്ട് പറ്റുകയുള്ളൂ. ഒരു ഗോതമ്പ് മണി കൊണ്ടല്ല ഒത്തിരി ഗോതമ്പുമണികൾ പൊടിഞ്ഞു ചേരുമ്പോഴാണ് അപ്പം ഉണ്ടാകുന്നത്. അതുകൊണ്ട്, സഹോദര സ്നേഹത്തിലേക്കും, ഒരുമയിലേക്കുമാണ് ദിവ്യ കാരുണ്യം നയിക്കുന്നതും വളർത്തേണ്ടതെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറയുകയുണ്ടായി.