December 22, 2024
#Catechism #Holy Mass

ഭൗതിക ഒരുക്കവും,   ആത്മീയ  ഒരുക്കവും

ഒരുക്ക ശുശ്രൂഷയെ  രണ്ടു ഭാഗങ്ങളായിട്ട് തിരിക്കാറുണ്ട്; ഭൗതിക ഒരുക്കവും,   ആത്മീയ  ഒരുക്കവും.  അപ്പവും, വീഞ്ഞും ഒരുക്കുന്നത്, ബലിവസ്തുക്കളുടെ പ്രദക്ഷിണവും, കൈകഴുകുന്നത് എല്ലാം  ഭൗതിക ഒരുക്കത്തിന്റെ പ്രതീകമാണ്.  വിശ്വാസപ്രമാണം ചൊല്ലുന്നത്, വൈദികൻ രഹസ്യത്തിൽ തന്റെ  ആയോഗ്യത ഏറ്റുപറയുന്നത്  ആത്മീയ ഒരുക്കത്തിന്റെ അടയാളമാണ്. ഈ ഒരു ശുശ്രൂഷയിലെ പ്രധാനമായി നാം അനുസ്മരിക്കുന്നത് ഈശോയുടെ കുരിശുമരണ യാത്ര തന്നെയാണ്. ഉദാഹരണം പറഞ്ഞു കഴിഞ്ഞാൽ, രണ്ട് നിക്ഷേപ കൂടാരങ്ങളിൽ അപ്പവും വീഞ്ഞുമൊരുക്കുന്നുണ്ട്; അതിനെ രണ്ട് കൊട്ടാരങ്ങളിൽ നടന്ന കർത്താവിന്റെ  വിധി തീർപ്പിന്റെ ഒരുക്കമായിട്ട് പരിഗണിക്കാവുന്നതാണ്. അതിനുശേഷം അപ്പവും വീഞ്ഞും അൾത്താരയിലേക്ക്  സംവഹിക്കുന്നത് കുരിശിലേക്ക് ഉള്ള  യാത്രയുടെ പ്രതീകമായിട്ടാണ്. വീണ്ടും കുരിശാകൃതിയിൽ  ഉയർത്തിപ്പിടിക്കുന്നത് ഈശോയുടെ കുരിശിലെ മരണവും, ശോശപ്പാ കൊണ്ട് മൂടുന്നത്  ഈശോയുടെ കബറിടക്കം അനുസ്മരിക്കാൻ വേണ്ടിയിട്ടാണ്. ഈ ശുശ്രൂഷയിൽ  ധ്യാനിക്കുന്നത് ഈശോയുടെ കുരിശു മരണ ഒരുക്കങ്ങളും, കുരിശു മരണവുമാണ്.

Share this :

Leave a comment

Your email address will not be published. Required fields are marked *