കടന്നുപോകൽ
പഴയ നിയമത്തിലെ പെസഹാത്തിരുനാളിന്റെ പശ്ചാത്തലത്തിലാണ് ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ചത്. വിമോചനത്തിന്റെ ഓർമ്മയാചരണമാണ് പെസഹ ആചരണം. യേശു നമുക്കായി നേടിത്തന്ന മോചനമാണ് വിശുദ്ധ കുർബാനയിൽ നാം ആഘോഷിക്കുന്നത്. മാത്രവുമല്ല, പെസഹാ ചടങ്ങുകൾ പൂർത്തിയാകാൻ ബലിയർപ്പിക്കപ്പെട്ട ആട്ടിൻകുട്ടിയുടെ മാംസം ഭക്ഷിക്കണം. വിശുദ്ധ കുർബാന എന്ന പുതിയ പെസഹ പൂർത്തിയാക്കപ്പെടുന്നത് വിശുദ്ധ കുർബാനയുടെ സ്വീകരണത്തിലൂടെയാണ്. പഴയ പെസഹ കുഞ്ഞാടിന്റെ മാംസവും രക്തവും മാറ്റി യേശു സ്വയം ബലിയർപ്പിച്ചുകൊണ്ട്, വിശുദ്ധ കുർബാനയിലൂടെ സ്വന്തം മാംസവും രക്തവും നൽകി പുതിയ ഇസ്രായേലായ സഭയ്ക്ക് വിമോചനം നൽകുന്നു.