April 16, 2025
#Catechism #Church

സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിൽ ചൊല്ലുന്ന ‘അന്നന്നു വേണ്ടുന്ന ആഹാരം; വിശുദ്ധ കുർബാനയാണ് !!

സഭയുടെ മതബോധന ഗ്രന്ഥം 2537-മത്തെ നമ്പറിലാണ് സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ ചൊല്ലുന്ന അന്നന്നു വേണ്ടുന്ന ആഹാരം വിശുദ്ധ കുർബാനയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് എന്ന് പഠിപ്പിക്കുന്നത്. വിശുദ്ധ പീറ്റർ ക്രിസോളജസ് പറയുന്നുണ്ട്; സ്വർഗ്ഗസ്ഥനായ പിതാവ് സ്വർഗ്ഗത്തിലെ മക്കളെ പോലെ സ്വർഗീയ അപ്പം യാചിക്കുവാൻ നമ്മെ ആഹ്വാനം ചെയ്യുന്നു. കന്യകയിൽ വിതയ്ക്കപ്പെട്ട്, ശരീരത്തിൽ വളർന്ന സഹനത്തിൽ പാകപ്പെട്ട്, കബറിടത്തിൻ്റെ അടുപ്പിൽ ചുട്ടെടുത്ത്, പള്ളികളിൽ മാറ്റിവയ്ക്കപ്പെട്ടിരുന്ന, ആൾത്താരകളിൽ കൊണ്ടുവരപ്പെടുന്ന, സ്വർഗ്ഗത്തിൽ നിന്ന് എല്ലാ ദിവസവും വിശ്വാസികൾക്ക് വിളമ്പപ്പെടുന്ന, അപ്പം ക്രിസ്തു തന്നെയാണ്. ഇത് ജീവിതത്തിൽ ആവശ്യമുള്ളതിനെ സൂചിപ്പിക്കുന്നു. വിശാലമായ അർത്ഥത്തിൽ, നിലനിൽപ്പിന് ആവശ്യമുള്ള എല്ലാ നന്മകളും, അക്ഷരാർത്ഥത്തിൽ, ഇത് ജീവൻ്റെ അപ്പം, ക്രിസ്തുവിന്റെ ശരീരം, അമൃത്യതയുടെ ഔഷധം എന്നിവയെ നേരിട്ട് സൂചിപ്പിക്കുന്നു. ഇതുകൂടാതെ, നമ്മിൽ ജീവനുണ്ടായിരിക്കുകയില്ല. വിശുദ്ധ അഗസ്റ്റിൻ പറയുന്നുണ്ട്; ദിവകാരുണ്യം നമ്മുടെ ദൈനംദിന ഭോജ്യമാണ്; ഓരോ ദിവസവും നിങ്ങൾ ദേവാലത്തിൽ കേൾക്കുന്ന വചനം നിങ്ങളുടെ അനുദിന ആഹാരമാണ്; നിങ്ങൾ കേൾക്കുകയും പാടുകയും ചെയ്യുന്ന ഗാനങ്ങൾ നിങ്ങൾക്ക് വേണ്ടുന്ന അനുദിന ആഹാരമാണ്.

Share this :

Leave a comment

Your email address will not be published. Required fields are marked *