വിശുദ്ധകുർബാനയുടെപഴയനിയമപ്രതീകങ്ങൾ
പഴയനിയമത്തിൽ പരിശുദ്ധ കുർബാന ഒരു പ്രതീകമായും, പുതിയ നിയമത്തിൽ ഒരു ചരിത്ര സംഭവമായും, സഭയിൽ ഒരു കൂദാശയുമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിൽ പൂർത്തിയാക്കപ്പെട്ട ദൈവത്തിന്റെ പ്രവർത്തനങ്ങളെ മുൻകൂട്ടി സൂചനകളിലൂടെയും പ്രതീകങ്ങളിലൂടെയും പഴയനിയമത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ വിശുദ്ധ കുർബാനയുടെ ഏതാനും ചില പഴയ നിയമ പ്രതീകങ്ങളാണ് നാം കാണാൻ പോകുന്നത്.