January 15, 2026
#Adorations #Catechism #Church Fathers #Literature #Mission

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ!! ഈ പ്രാർത്ഥനാ ജപത്തിന്റെ ആരംഭവും വളർച്ചയും; അതോടൊപ്പം ഈ ജപത്തിനു സഭ അനുവദിച്ചിരിക്കുന്ന ദണ്ഡ വിമോചനവും

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ!! എന്ന പ്രാർത്ഥന 19-ാം നൂറ്റാണ്ടിൽ ഇറ്റാലിയൻ പ്രാർത്ഥന പുസ്തകമായ റാക്കോൾട്ടയിൽ (the Raccolta ) (അക്ഷരാർത്ഥത്തിൽ “ശേഖരം”) ആദ്യമായി പ്രസിദ്ധീകരിച്ചു. ഈ ഇറ്റാലിയൻ പ്രാർത്ഥനയുടെ വിവർത്തനമാണ് ( “Sia lodato e ringraziato ogni momento il Santissimo e Divinissimo Sacramento.”) പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ!! എന്ന പ്രാർത്ഥന. ഇത് 1810-ൽ ടെലിസ്‌ഫോറോ ഗല്ലിയാണ് ആദ്യമായി സമാഹരിച്ചത്. ഇറ്റാലിയൻ ഒറിജിനലിൻ്റെ രചയിതാവ് അജ്ഞാതമാണ്. എങ്കിലും, പ്രധാനമായിട്ട് കർത്താവിൻ്റെ കോർപ്പസ്കൃസ്തിയുടെ (വി. കുർബ്ബാനയുടെ) തിരുനാളിനോടനുബന്ധിച്ചും, ഈശോയുടെ വിശുദ്ധ കുർബാനയിലെ യഥാർത്ഥ സാന്നിധ്യത്തോടു ബന്ധപ്പെടുത്തിയുമാണ് ഈ പ്രാർത്ഥന വളർന്നു വന്നത്. വി. പീറ്റർ ജൂലിയൻ എയ്മാഡിൻ്റെയും, വി. തോമസ് അക്വിനാസിന്റെയും, വി. അൽഫോൻസ് ലിഗോരിയുടെയും പ്രാർത്ഥനകളുടെയും, ദൈവശാസ്ത്രത്തിന്റെയും സാരാംശങ്ങൾ ഇതിൽ നമ്മുക്ക് കാണാൻ കഴിയും. എന്നിരുന്നാലും ഇവരുടെ രചനകളിൽ ഈ വിധത്തിൽ ഈ പ്രാർത്ഥന കാണാൻ സാധിക്കില്ല. ഏവർക്കും ചൊല്ലാൻ കഴിയുന്നതും, കർത്താവിൻ്റെ സത്താപരിണാമത്തിൻ്റെയും, ദിവ്യകാരുണ്യത്തിൻ്റെയും ദൈവശാസ്ത്രമുൾക്കൊള്ളുന്നതുമായ ഈ പ്രാർത്ഥന എല്ലാവർക്കും സ്വീകാര്യമായി. ഇന്നും, എന്നും ദിവ്യകാരുണ്യത്തിൻ്റെ മുമ്പിൽ ഏറ്റവുമധികം ചൊല്ലുന്ന ഒരു പ്രാർത്ഥനയായി ഇതു മാറി. ഈ പ്രാർത്ഥനയുടെ ലാറ്റിൻ (Laudetur et adoretur in aeternum sanctissimum Sacramentum) 19 -താം നൂറ്റാണ്ടിലാണ് രചിക്കപെടുന്നത്. ഈ പ്രാർത്ഥനകൾക്കെല്ലാം അർത്ഥത്തിൽ വിശുദ്ധ തോമസ് അക്വിനാസിന്റെ പ്രാർത്ഥനകളോട് സാദൃശ്യമുണ്ട്. പക്ഷേ, വാചികാർത്ഥത്തിൽ അത് വ്യത്യസ്‍തമാണ്.
അതോടൊപ്പം സഭ ഈ പ്രാർത്ഥനയ്ക്ക് പൂർണ ദണ്ഡവിമോചനം അനുവദിക്കുന്നുണ്ട്‌. സഭ നിർദേശിച്ച (കുമ്പസാരം, മാർപാപ്പയുടെ നിയോഗാർത്ഥമുള്ള പ്രാർത്ഥനകൾ, കുർബാന സ്വീകരണം) പ്രാർത്ഥനകളോടെ ഒരു മാസം തുടർച്ചയായി ചൊല്ലുമ്പോൾ ഒരു പാപിക്ക് കാലിക ശിക്ഷയിൽ നിന്നും പൂർണ ദണ്ഡ വിമോചനം ലഭിക്കുന്നു. അതുപോലെ ഒരു പ്രാവശ്യം ഈ പ്രാർത്ഥന ചൊല്ലുമ്പോൾ 300 ദിവസത്തെ കാലിക ശിക്ഷകളിൽ നിന്നും ഭാഗിക ദണ്ഡവിമോചനം അനുവദിക്കുന്നുണ്ട്‌.

Share this :

Leave a comment

Your email address will not be published. Required fields are marked *