“ഒന്നും നഷ്ടപെടരുത്” ( യോഹ 6 , 12 )
ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങൾ എല്ലാം ശേഖരിക്കാൻ ആവശ്യപ്പെടുന്ന ക്രിസ്തു ( യോഹ 6 , 12 )ബലിയുടെ മഹത്വത്തെയും ബലിവസ്തുവിലെ നിത്യ സാന്നിധ്യത്തെയും അവതരിപ്പിക്കാൻ പരിശ്രമിക്കുന്നു. എന്നും ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന കർത്താവിന്റെ വാഗ്ദാനത്തിന്റെയും, യുഗാന്ത്യം വരെ വസിക്കാനുള്ള അവിടുത്തെ ആഗ്രഹത്തിന്റെ അവതരണമായും ഇതിനെ മനസിലാക്കാവുന്നതാണ്. ആദിമ സഭയുടെ പതിവ് പ്രഘോഷണത്തിന് ശേഷം അപ്പം വിതരണം ചെയ്യുമ്പോൾ ഒന്നും നഷ്ടപ്പെടാതെ ശേഖരിക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നുവെന്ന് ഡിഡാക്കയിൽ നമ്മൾ കാണുന്നുണ്ട്. ഈ ഒരു പതിവ് ഈ വചനഭാഗത്തിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്. (ഡിഡാക്ക – ‘പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പ്രബോധനങ്ങൾ’ എന്ന എഴുതപ്പെട്ട അതിപ്രാചീന സഭാ ഗ്രന്ഥമാണ്. ആദിമക്രൈസ്തവസഭയെപ്പറ്റി പറയുന്നആധികാരിക ഗ്രന്ഥം)