December 1, 2025
#Biblical References #Church

ആരും ഒറ്റയ്ക്കല്ല

ഒറ്റയ്ക്കാണ് എന്നൊരു ഓർമ്മ ഭയാനക നിമിഷങ്ങളാണ് സമ്മാനിക്കുക. രണ്ടു വിധത്തിലാണ് വിശുദ്ധ ബലിയർപ്പണം നമ്മുടെ എകാന്തതയെ അവസാനിപ്പിക്കുന്നത്. ഒന്ന് കർത്താവിന്റെ നമ്മോടൊപ്പമുള്ള നിരന്തര സാന്നിധ്യം വഴി. വചനം പറയുന്നു; യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോട് കൂടെയുണ്ടായിരിക്കും ( മത്തായി 28, 20). ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന ക്രിസ്തു ( യോഹ 6 , 12 ) ബലിയുടെ മഹത്വത്തെയും, ബലിവസ്തുവിലെ നിത്യ സാന്നിധ്യത്തെയും അവതരിപ്പിക്കാൻ പരിശ്രമിക്കുന്നു. ‘എന്നും ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന’ കർത്താവിന്റെ വാഗ്ദാനത്തിന്റെയും, യുഗാന്ത്യം വരെ വസിക്കാനുള്ള അവിടുത്തെ ആഗ്രഹത്തിന്റെ അവതരണമായും ഇതിനെ മനസിലാക്കാവുന്നതാണ്. രണ്ടാമതായി; വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കുമ്പോൾ നമ്മൾ സ്വർഗ്ഗവാസികളോട് ചേരുകയാണ്; സഹന സഭയായ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുമായി വിശ്വാസ സമൂഹം ഐക്യം പ്രാപിക്കുകയാണ്; അതുപോലെ, ക്രിസ്തുവിൽ ഒരു ശരീരമാകുന്ന വിശ്വാസ സമൂഹവുമായുള്ള ഐക്യം. അതുകൊണ്ടുതന്നെ, വിശുദ്ധ കുർബാന നമുക്ക് തരുന്ന ബോധ്യമാണ്; ആരും ഒറ്റയ്ക്കല്ല.

Share this :

Leave a comment

Your email address will not be published. Required fields are marked *