ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് അമേരിക്ക, ഇന്ത്യാനപോളിസ്:
അമേരിക്കൻ കത്തോലിക്കാ സഭയിലെ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ജൂലൈ 21ന് അവസാനിച്ചു. പത്താമത് ദിവ്യകാരുണ്യ കോൺഗ്രസ് നടത്തപ്പെട്ടത് ഇന്ത്യാനയിലെ ഇന്ത്യാനപോളിസിലാണ്. ജുലൈ 17-ന് ആരംഭിച്ച ദിവ്യകാരുണ്യ കോൺഗ്രസ് പ്രഗത്ഭ വ്യക്തികളുടെ സാന്നിധ്യം കൊണ്ടും പ്രസംഗങ്ങൾ, അനുഭവങ്ങൾ എന്നിവായാലും അനുഗ്രഹീതമായിരുന്നു. ദിവ്യകാരുണ്യപ്രദിക്ഷിണത്തോടെ ആരംഭിച്ച സംഗമം, പേപ്പൽ പ്രതിനിധിയായ കാർഡിനൽ ലൂയിസ് അന്തോണിയോ ടാഗിളിന്റെ സമാപന സന്ദേശത്തോടെ പര്യവസാനിച്ചു. പതിനൊന്നാമത് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്നത് 2025, ജൂൺ 20, 21 ദിവസങ്ങളിലായി, ജോർജിയായിലെ അറ്റ്ലാന്റയിലാണ്.