ഓരോ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കുമ്പോഴും പരിശുദ്ധ അമ്മയെ നാം അമ്മയായി സ്വീകരിക്കുന്നു

വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വിശുദ്ധ കുർബാനയെ കുറിച്ചുള്ള ചാക്രിക ലേഖനമാണ് വിശുദ്ധ കുർബാനയും സഭയും. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ എഴുതി, ഓരോ വിശുദ്ധ ബലിയർപ്പണവും കർത്താവിന്റെ പെസഹാ ത്രിദിനങ്ങളിലേക്കുള്ള പ്രവേശനമാണ്. അതുകൊണ്ടു തന്നെ ഓരോ ബലിയർപ്പണത്തിലും കാൽവരിയിലെ സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. അതിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സംഭവമാണ് ഈശോ പരിശുദ്ധ അമ്മയെ യോഹന്നാന് ഏൽപിച്ചു നല്കുന്നത്, ‘ഇതാ നിന്റെ അമ്മ’ (യോഹ 19, 26 -27). അങ്ങനെ, ഓരോ ബലിയർപ്പണത്തിൽ പങ്കെടുക്കുമ്പോഴും, പരിശുദ്ധ അമ്മയെ ‘നവമായി’ ഈശോ അമ്മയായി നൽകുന്നു. വിശുദ്ധ കുർബാന സ്വീകരിച്ചു ഭവനത്തിലേക്ക് മടങ്ങുമ്പോൾ ഹൃദയത്തിൽ ഈശോയും, ചാരെ പരിശുദ്ധ അമ്മയുമായി നാം ഭവനത്തിലേക്ക് മടങ്ങുന്നു. ( സഭയും വിശുദ്ധ കുർബാനയും, 57)






















































































































































































































































































































































