പരിശുദ്ധ അമ്മയുടെ വായ് പൊത്താൻ ശ്രമിക്കുന്ന ഉണ്ണിശോയെ പരിശുദ്ധ അമ്മ തടഞ്ഞപ്പോൾ !!!

ഗ്രീക്ക് ഓർത്തഡോക്സ് ബൈസന്റൈയിൻ പാരമ്പര്യമനുസരിച്ചുള്ള ഗ്രീസിലെ മൗണ്ട് അതൊസിലെ ആശ്രമത്തിൽ അതിരാവിലെ കടൽക്കൊള്ളക്കാർ ആശ്രമത്തിനു താഴേ കരയിലിറങ്ങി ഒളിച്ചിരുന്നു. തുറക്കുമ്പോൾ തന്നെ ആശ്രമവാസികളെ ആക്രമിക്കാൻ ആയിരുന്നു അവരുടെ ഉദ്ദേശം. എന്നാൽ ആശ്രമത്തിലെ പരിശുദ്ധ അമ്മയുടെ ചിത്രത്തിൽ നിന്ന് ഒരു സ്വരം അവിടുത്തെ ആബട്ട് ശ്രവിച്ചു. ഇന്ന് ഗേറ്റുകൾ തുറക്കരുത്; മതിലുകളിൽ കയറി കടൽക്കൊള്ളക്കാരെ തുരുത്തുക. എന്നാൽ ചിത്രം തനിയെ അനങ്ങുകയും ഉണ്ണിശോ കൈകൾ ഉയർത്തി മാതാവിന്റെ വായ് പൊത്തിപ്പിടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു; അല്ല അമ്മേ ഈ പാപികൾക്ക് അർഹമായ ശിക്ഷ ലഭിക്കട്ടെ !! എന്നാൽ പരിശുദ്ധ അമ്മ ഉണ്ണിശോയുടെ കൈകൾ പിടിച്ചു മാറ്റി തല അല്പം ചരിച്ച് ആദ്യം പറഞ്ഞ വാക്കുകൾ ആവർത്തിച്ചു. അത്ഭുതത്തിന്റെ അടയാളം എന്നോണം ഈ ഐക്കൺ അതുപോലെതന്നെ തുടർന്നു. അങ്ങനെ പരിശുദ്ധ അമ്മയുടെ സഹായത്താൽ കടൽക്കൊള്ളക്കാരുടെ ആക്രമത്തിൽ നിന്ന് സന്യാസികൾ രക്ഷപ്പെട്ടു.