മഞ്ഞുമൂടിയ ദിവസം, തണുപ്പ് ശക്തം, സ്പെയിനിൽ ആവിലയ്ക്കടുത്തുള്ള ദേവാലയത്തിൽ വൈദികൻ തണുപ്പിന്റെ ആലസ്യത്തിലും, ആളുകളുടെ അഭാവത്തിലും ബലിയർപ്പിക്കുന്നതു ഒഴുവാക്കാൻ ഒരുങ്ങുകയായിരുന്നു. അദ്ദേഹം വിചാരിച്ചു തണുപ്പല്ലേ ആരും ദേവാലയത്തിൽ വരികയില്ല. എന്നാലും ജുവാൻ സാന്റിയാഗോ എന്ന കർഷകൻ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ വന്നു. ബലിയർപ്പണം ചൊല്ലുന്നതിൽ അസ്വസ്ഥനായ വൈദികൻ ബലിയർപ്പിക്കാൻ ആരംഭിച്ചു. കൂദാശ വചനങ്ങളുടെ സമയത്ത്; അപ്പം ഈശോയുടെ തിരുശരീരമായും വീഞ്ഞ് തിരുരക്തവുമായി മാറി. ഈ സന്ദർഭത്തിൽ ആ ദേവാലയത്തിൽ ഉണ്ടായിരുന്ന മരത്തിൽ കൊത്തിയെടുത്ത പരിശുദ്ധ അമ്മയുടെ രൂപം അൾത്താരയുടെ നേർക്ക് തിരിഞ്ഞ് തിരു ശരീരത്തെ വണങ്ങി ആരാധിച്ചു. വർഷങ്ങൾക്ക് ശേഷവും ആ രൂപം അൾത്താരയിലേക്ക് തിരിഞ്ഞ് വണങ്ങുന്ന വിധത്തിൽ നമുക്ക് കാണാനായിട്ട് സാധിക്കും.