ശ്രോതാക്കളെ നിങ്ങൾ പോയി വാതിൽക്കൽ കാവൽ നിൽക്കുവിൻ

കാറോസൂസാ പ്രാർത്ഥനകൾ ചൊല്ലിയ ശേഷം ഒരു ആശിർവാദ പ്രാർത്ഥനയുണ്ട്. ആദ്യ കാലഘട്ടങ്ങളിൽ മാമോദിസ സ്വീകരിക്കാത്തവരും, ജീവന്റെ അടയാളം സ്വീകരിച്ചിട്ടില്ലാത്തവരും, കുർബാന സ്വീകരിക്കാത്തവരും അതി വിശുദ്ധ തിരുകർമ്മത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപ് ആശിർവാദ പ്രാർത്ഥന ചൊല്ലി പറഞ്ഞയക്കുന്ന പതിവുണ്ടായിരുന്നു. പിന്നീടവർ, ദേവാലയത്തിന് പുറത്ത് മൊണ്ടളം എന്ന് പറയുന്ന സ്ഥലത്ത് നിന്നാണ് വിശുദ്ധ ബലിയർപ്പണത്തിൽ പങ്കുചേർന്നിരുന്നത്. ആ പാരമ്പര്യത്തിന്റെ ഓർമ്മയും ആദിമ സഭ എത്ര പ്രാധാന്യത്തോടെയാണ് ഈ കർമത്തെ സമീപിച്ചിരുന്നത് എന്നതിന്റെ ഒരു ഓർമ്മപെടുത്തലായും ഇവിടെ ആശിർവാദ പ്രാർത്ഥന ചേർത്തിരിക്കുന്നു.