ദിവ്യകാരുണ്യ പ്രദിക്ഷണവും; മരിയൻ തീർത്ഥാടനവും – തലശ്ശേരി അതിരൂപതയുടെ ആത്മീയ പ്രഘോഷണമായി മാറി
മരിയൻ തീർത്ഥാടനത്തിനുശേഷം തലശ്ശേരി അതിരൂപതയുടെ ആത്മീയ കരുത്തായി മാറി ദിവ്യകാരുണ്യ പ്രദിക്ഷണം. പരിശുദ്ധ അമ്മയും, ദിവ്യകാരുണ്യവും സഭയുടെ അടിസ്ഥാനമാണ് എന്ന് തലശ്ശേരി അതിരൂപത പ്രഖ്യാപിക്കുകയായിരുന്നു. ഡിസംബർ 6, 7 തീയതികളിൽ ചെമ്പേരി ലൂർദ് മാതാ ബസ്സിലിക്കയിലേക്ക് തലശ്ശേരി അതിരൂപതയിലെ ആലക്കോട് സെൻമേരിസ് ഫൊറോന ദേവാലയത്തിൽ നിന്നും, എടൂർ സെൻറ് മേരീസ് ഫൊറോന ദേവാലയത്തിൽ നിന്നും കാൽനടയായി ജപമാല ചൊല്ലി, തീർത്ഥാടനമായി ചെമ്പേരി ലൂർദ് മാതാ ബസ്സിലിക്കയിലേക്ക് ഡിസംബർ ശനിയാഴ്ച രാവിലെ 4 . 30ന് എത്തിച്ചേരുന്ന വിധത്തിൽ മരിയൻ തീർത്ഥാടനം നടന്നിരുന്നു. അതോടൊപ്പം, നെല്ലിക്കാംപൊയിൽ ഫൊറോനയും, പൈസക്കരി ഫൊറോനയും ഈ തീർത്ഥാടനത്തോട് ചേർന്നിരുന്നു. തിരുകുടുംബം ഉണ്ണിയേശുവിനെ വഹിച്ചുകൊണ്ട് ഈജിപ്തിലേക്ക് യാത്ര ചെയ്തതിന്റെ ഓർമ്മയിൽ തീർത്ഥാടനത്തിൽ നിരവധി വിശ്വാസികൾ വൈദികരോട് ചേർന്ന് പങ്കെടുത്തു. അതുപോലെ തന്നെ അതിരൂപതയിലെ ദിവ്യകാരുണ്യ വർഷ സമാപനം ഡിസംബർ 11, 12, 13, 14 തീയതികളിൽ തോമാപുരത്ത് നടന്നു. തലശ്ശേരി അതിരൂപത പരിശുദ്ധ അമ്മയിലും, ദിവ്യകാരുണ്യ നാഥനായ ഈശോയിലുമുള്ള വിശ്വാസം, തലശ്ശേരി അതിരൂപതയിലെ ഓരോ വിശ്വാസിയോടൊപ്പം ഏറ്റുപറയുകയും, തലശ്ശേരി അതിരൂപത ആത്മീയ നവീകരണത്തിലേക്ക് പരിശുദ്ധ അമ്മയിലൂടെ, വിശുദ്ധ കുർബാനയിലൂടെ പ്രവേശിച്ചു.