മാർ അദ്ദായി മാർ മാറി കൂദാശ ക്രമം
കിഴക്കിന്റെ പ്രബോധകരായ മാർ അദ്ദായി മാർ മാറി കൂദാശ ക്രമമാണ് നമ്മൾ കാലാ കാലങ്ങളിൽ വിശുദ്ധ കുർബാനയിൽ പരിചയിച്ചിരിക്കുന്നത്. വിശ്വാസപ്രമാണത്തിന് ശേഷം വൈദികന്റെ സമൂഹത്തോടുള്ള യാചനാ പ്രാർത്ഥനയോടുകൂടി ആരംഭിക്കുന്നതാണ് കൂദാശ ക്രമം അല്ലെങ്കിൽ കൃതജ്ഞത സ്തോത്ര പ്രാർത്ഥന. പരിശുദ്ധാത്മാവിന്റെ ആവാസത്തിനുള്ള പ്രാർത്ഥനയോടെ കൂദാശ ക്രമം പൂർത്തിയാവുകയാണ്. ക്രൈസ്തവ സഭയുടെ പ്രാരംഭകാല ചിന്താരീതികൾ പിന്തുടർന്ന മാർ അദ്ദായി മാർ മാറി കൂദാശ ക്രമം എകദേശം രണ്ടു മൂന്ന് നൂറ്റാണ്ടിൽ രൂപപ്പെട്ടതാണ്. മാർ അദ്ദായി തോമാശ്ലീഹായുടെ ശിഷ്യനായിരുന്നു; മാർ മാറി; മാർ അദ്ദായിയുടെ ശിഷ്യനായിരുന്നു. അതുകൊണ്ടാണ് കേരളത്തിലെ ക്രൈസ്തവർ മാർ അദ്ദായി മാർ മാറി കൂദാശ ക്രമമാണ് ആദ്യകാലം മുതലേ വിശുദ്ധ ബലിയർപ്പണത്തിൽ ഉപയോഗിക്കുന്നത്. ആദ്യരൂപത്തിൽ കുർബാന സ്ഥാപന വചനങ്ങൾ ഇല്ലായിരുന്നു; പിന്നീട് അത് ചേർക്കപ്പെട്ടതാണ്.
അവലംബം
സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം