മരുഭൂമിയിലെ ബലം
ഇസ്രായേൽക്കാരുടെ 40 വർഷത്തെ മരുഭൂമി യാത്രയുടെ വേളയിൽ ദൈവം നൽകിയ ഭക്ഷണമാണ് മന്ന. ഇതിനെ സ്വർഗ്ഗത്തിൽ നിന്നുള്ള അപ്പം, മാലാഖമാരുടെ ഭക്ഷണം എന്നൊക്കെ വിളിക്കുന്നു. മന്നയെ വിശുദ്ധ കുർബാനയുടെ മാതൃകയായും, അടയാളമായും, ഈശോ വിവരിക്കുന്നത് യോഹന്നാന്റെ സുവിശേഷത്തിൽ നാം കാണുന്നു. നിത്യജീവൻ നൽകുന്ന ജീവന്റെ അപ്പമായ വിശുദ്ധ കുർബാനയെ പഴയ നിയമത്തിൽ മന്ന മുൻകൂട്ടി സൂചിപ്പിക്കുന്നു. അന്നന്ന് ഭക്ഷിക്കേണ്ടതും, ശേഖരിക്കേണ്ടതുമാണ് മന്നാ. ഇസ്രായേൽക്കാരുടെ ഇടയിൽ ഒരു പാരമ്പര്യം ഉണ്ടായിരുന്നു, വരാനിരിക്കുന്ന രക്ഷകൻ വരുമ്പോൾ വീണ്ടും സ്വർഗം തുറക്കപ്പെടുകയും, അപ്പം ലഭിക്കുകയും ചെയ്യും. അതുകൊണ്ടാണ്, ഈശോ അപ്പം വർദ്ധിപ്പിച്ചപ്പോൾ അവർ ഈശോയെ രാജാവാക്കാൻ കൊണ്ടുപോകുന്നത്.