December 22, 2024
#Catechism #Holy Mass

കർത്തൃപ്രാർത്ഥനപ്രാർത്ഥന

 സീറോമലബാർ കുർബാനയിൽ ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥന മൂന്നുപ്രാവശ്യമുണ്ട്. ആരംഭത്തിലും അവസാനത്തിലും കുർബാന സ്വീകരണത്തിനുമുമ്പും, വിശുദ്ധ കുർബാനയുടെ ആരംഭത്തിലും അവസാനത്തിലുമുള്ള കർത്തൃപ്രാർത്ഥന പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിന്റെ സവിശേഷയാണ്. ആരംഭത്തിലും അവസാനത്തിലും കർത്തൃപ്രാർത്ഥന ചൊല്ലുന്നത് താഴെവരുന്ന കാനോനയോടുകൂടിയാണ്. ‘അങ്ങു പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ, അങ്ങയുടെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. ‘മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു’ ഈ കാനോനയിൽ പ്രഘോഷിക്കുന്ന ആശയം യഥാർത്ഥത്തിൽ കർത്തൃപ്രാർത്ഥനയിലെ പ്രഥമ അപേക്ഷയുടെ വിപുലീകരണമാണ്. ദൈവതിരുനാമം പൂജിതമാകണമേ എന്നാണ് ഒന്നാമത്തെ അപേക്ഷ. ഭൂവാസികളും സ്വർഗവാസികളും ഒന്നുചേർന്ന് ദൈവതിരുനാമത്തെ വാഴ്ത്തുന്നു എന്നാണ് കാനോന ചൊല്ലിക്കൊണ്ട് ആരാധകസമൂഹം ഏറ്റുപാടുന്നത്. സീറോമലബാർ കുർബാനയിൽ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ നിന്നുള്ള കർത്തൃപ്രാർത്ഥനയുടെ രൂപം (മത്താ 6:9-13) അതേപടി നിലനിർത്തിയിരിക്കുകയാണ്. അതിന്റെ ആരംഭത്തിലും അവസാനത്തിലും കാനോന ചേർത്തുകൊണ്ടാണ് കുർബാനയിൽ പ്രാർത്ഥിക്കുന്നത്.

അവലംബം

സിറോമലബാർ സഭയുടെ ആരാധനക്രമവിശ്വാസപരിശീലനം; സിറോമലബാർ സിനഡ് പ്രസിദ്ധീകരണം  

Share this :

Leave a comment

Your email address will not be published. Required fields are marked *