December 1, 2025
#Saints

ചിതറിക്കപെട്ട തിരുവോസ്തിയെ ഹൃദയത്തോട് ചേർത്തവൾ

ബിഷപ്പ് ഫുൾട്ടൻ ജെ ഷീനോട് അദ്ദേഹത്തിന്റെ അവസാന നാളുകളിൽ ഒരു പത്രപ്രവർത്തകൻ ചോദിച്ചു, താങ്കൾ ഒത്തിരി പേരെ പ്രചോദിപ്പിച്ചിട്ടുണ്ട്. റേഡിയോ പ്രഘോഷണങ്ങൾ കേട്ട് നിരവധി പേർ ജീവിതത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. താങ്കളെ ഏറ്റവും പ്രചോദിപ്പിച്ച വ്യക്തി ആരാണ്? അതിന് അദ്ദേഹം മറുപടിയായി പറഞ്ഞത്, ഒരു പെൺകുട്ടിയുടെ പേരാണ്, ലിറ്റിൽ ലീ. 1950 -തിന്റെ ആരംത്തിൽ ചൈനയിൽ ജീവിച്ചിരുന്ന കൊച്ചു വിശുദ്ധ. ദേവാലയങ്ങളും പ്രാർത്ഥനാ മന്ദിരങ്ങളും എല്ലാം ചൈനീസ് പട്ടാളം നശിപ്പിച്ചുകൊണ്ടിരുന്ന കാലഘട്ടം. ആ നാളുകളിലാണ് ലിറ്റിൽ ലീ ഒരിക്കൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ ക്ലാസ് മുറിയിലേക്ക് പട്ടാളം കയറി വരുകയും നിരവധി തിരു സ്വരൂപങ്ങളും, അവരുടെ കയ്യിലുള്ള എല്ലാ വിശുദ്ധ വസ്തുക്കളും അവർ പിടിച്ചെടുക്കുകയും, നശിപ്പിക്കുകയും ചെയ്തു. എന്നാൽ തന്റെ ആദ്യകുർബാന സ്വീകരണത്തിൽ ലഭിച്ച നല്ല ഇടയന്റെ രൂപം അവൾ മറച്ചുവച്ചു. ഒരിക്കൽ അവരുടെ ഗ്രാമത്തിലെ ദേവാലയത്തിൽ ബലിയർപ്പിക്കുമ്പോൾ പട്ടാളക്കാർ കടന്നു വരികയും, ദേവാലയം നശിപ്പിച്ച വാഴ്ത്തപ്പെട്ട ദിവ്യകാരുണ്യം ചിതറിച്ചു കളഞ്ഞു. വൈദികനെ തടവിലാക്കി, ഏകദേശം മുപ്പതോളം തിരുവോസ്തികൾ അവിടെ ചിതറി തെറിച്ചിരുന്നു. ആ കുഞ്ഞിന്റെ ഹൃദയം ഒത്തിരി വേദനിച്ചു. ആ ദേവാലയത്തിന്റെ വികാരിയെ പള്ളിയോട് ചേർന്നുള്ള ഒരു മുറിയിലാണ് അടച്ചിരുന്നത്. താഴ്ന്ന സ്വരത്തിലുള്ള പ്രാർത്ഥന കേട്ട് അദ്ദേഹം ദേവാലയത്തിന്റെ ഉള്ളിലേക്ക് നോക്കുമ്പോൾ ചിതറി കിടക്കുന്ന ദിവ്യകാരുണ്യത്തിന് അരികിൽ നിന്ന് നിശബ്ദയായി പ്രാർത്ഥിക്കുന്ന ലിറ്റിൽ ലീയെയാണ് കണ്ടത്. പട്ടാളക്കാർ ആരും കാണാതിരിക്കാൻ ആ വൈദികൻ ഹൃദയത്തിൽ പ്രാർത്ഥിച്ചു. ആദ്യ കുർബാന സ്വീകരണ സമയത്തു സിസ്റ്റർ പഠിപ്പിച്ചതുപോലെ ഏതാനും മണിക്കൂറുകൾ പ്രാർത്ഥിച്ച അവൾ ദിവ്യകാരുണ്യം സ്വീകരിച്ചു. അങ്ങനെ എല്ലാ ദിവസവും ഇൗയൊരു സംഭവം തുടർന്നു. അവസാനത്തെ ദിവ്യകാരുണ്യം ലിറ്റിൽ ലീ സ്വീകരിച്ചു കഴിഞ്ഞപ്പോൾ ഇൗ ഒരു കാര്യം പട്ടാളക്കാരുടെ ശ്രദ്ധയിൽപ്പെടുകയും, അവൾ വെടിയേറ്റ് രക്തസാക്ഷി ആവുകയും ചെയ്തു. ദിവ്യകാരുണ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ഇൗ കൊച്ചു വിശുദ്ധയുടെ മാതൃക നമ്മളെയും പ്രചോദിപ്പിക്കട്ടെ.

Share this :

Leave a comment

Your email address will not be published. Required fields are marked *