ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടാ !!
വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി എന്ന പ്രാർത്ഥന ചൊല്ലിയാണ് വൈദികൻ ബലിയർപ്പണം പൂർത്തിയാക്കുന്നത്. ശിഷ്യന്മാരെ പോലെ പരസ്യ ജീവിതത്തിലും, പരിശുദ്ധ അമ്മയെ പോലെ ഈശോയുടെ ജനനത്തിലും, കുരിശു മരണത്തിലും, ഉത്ഥാനത്തിലും പങ്കുചേർന്നു പരിശുദ്ധാത്മാവിനെ സ്വീകരിച്ച ദൈവജനം ഇനി കർത്താവിന് ശുശ്രൂഷ ചെയ്യാൻ, വചനം പറയാൻ, സേവനം ചെയ്യാൻ, ജീവിക്കാൻ യാത്രയാവുകയാണ്. ‘ഇനി ഞാൻ വരുമോ ഇല്ലയോ എന്ന് അറിഞ്ഞുകൂടാ’ കാരണം അടുത്ത ദിവസം കല്യാണത്തിന് പോകും, രോഗമാണ്, പങ്കെടുക്കാൻ പറ്റുകയില്ലയെന്നല്ലയർത്ഥം, മറിച്ച് കർത്താവിനെക്കുറിച്ചു പറയാൻ പോകുമ്പോൾ ഞങ്ങൾ രക്തസാക്ഷികൾ ആയേക്കാം അതുകൊണ്ട് ഇനി വരില്ല എന്നാണർത്ഥമാക്കുന്നത്.