ഒരു മനുഷ്യന്റെ ശരീരത്തിന് അപ്പത്തെ മാംസവും രക്തവും ആക്കി മാറ്റാമെങ്കിൽ, നിശ്ചയമായും ദൈവത്തിന് അതിനേക്കാൾ വേഗത്തിൽ അത് ചെയ്യാൻ കഴിയും.
പറക്കും വിശുദ്ധൻ എന്നറിയപ്പെടുന്ന ജോസഫ് കുപ്പർത്തിനോ വിശുദ്ധ ബലിയർപ്പണം മനോഹരമായി ചൊല്ലുമ്പോഴും, അദ്ദേഹം കൂദാശ വചനങ്ങൾ ചൊല്ലുമ്പോൾ വിക്കിയിരുന്നു. ഒരു സഹോദരൻ അദ്ദേഹത്തോട് ഇതിനു കാരണം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു; കൂദാശ വചനങ്ങൾ ഒരു തീക്കട്ട പോലെയാണ് എന്റെ നാവിൽ അനുഭവപ്പെടുന്നത്. ഞാനാ വാക്കുകൾ ഉച്ചരിക്കുമ്പോൾ തിളച്ച ആഹാരം ഭക്ഷിക്കുന്ന പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. അദ്ദേഹത്തിന്റെ സത്താപരിണാമത്തെ കുറിച്ചുള്ള നിർവചനം വളരെ മനോഹരമാണ്. നിങ്ങളുടെ ശരീരം നിങ്ങൾ കഴിച്ച ഭക്ഷണപദാർത്ഥത്തെ മാംസവും രക്തവും ആക്കിയത് കൊണ്ടല്ലേ നിങ്ങളുടെ ശരീരം വലുതായത്. ഒരു മനുഷ്യന്റെ ശരീരത്തിന് അപ്പത്തെ മാംസവും രക്തവും ആക്കി മാറ്റാമെങ്കിൽ, നിശ്ചയമായും ദൈവത്തിന് അതിനേക്കാൾ വേഗത്തിൽ അത് ചെയ്യാൻ കഴിയും. കൂദാശ വചനങ്ങൾക്കു വീഞ്ഞിനെയും അപ്പത്തെയും ഒരു വൈദികന്റെ സഹായത്തോടുകൂടി യേശുക്രിസ്തുവിന്റെ തിരു ശരീരവും, രക്തവുമാക്കി മാറ്റുന്നത്തിനു ശക്തിയുണ്ട്.