December 22, 2024
#Experiences #International #News #Youth

ജോനാഥൻ റൂമി; ദിവ്യകാരുണ്യ അനുഭവം

ഏറ്റവും പ്രസിദ്ധമായ ക്രിസ്തു കേന്ദ്രീകൃതമായ അമേരിക്കൻ ടെലി സീരീസ് ആണ് ‘ചോസെൻ.’ അതിലെ യേശുവിന്റെ കഥാപാത്രം ചെയ്യുന്ന വ്യക്തിയാണ് ജോനാഥൻ റൂമി. അമേരിക്കയിൽ നടന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ അദ്ദേഹവും ക്ഷണിതാവായിരുന്നു. കർത്താവിന്റെ അന്ത്യത്താഴം ചിത്രീകരിച്ചതിനു ശേഷം, ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അദ്ദേഹം ഈ ചടങ്ങിൽ പങ്കെടുക്കാൻ വന്നത്. ആ ചിത്രീകരണത്തിനായി കടന്നുപോയ സഹനത്തിന്റെ തീവ്രത പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. ചിത്രീകരണത്തിനിടയിൽ ശരീരത്തിൽ അനുഭവിച്ച തീവ്രവേദനകൾ, കുർബാനയുടെ മഹത്വം അറിയുന്നത് കൊണ്ട് അപ്പം എടുത്തുയർത്തിയപ്പോൾ അനുഭവിച്ച ആന്തരിക സംഘർഷങ്ങൾ, യൂദാസിന്റെ വേഷം അഭിനയിക്കുന്ന വ്യക്തി അത്താഴ മേശയിൽ നിന്നും ഇറങ്ങിപോയപ്പോൾ അദ്ദേഹം അനുഭവിച്ച ആന്തരീക വേദന ക്രിസ്തുവിന്റെ വേദനയെ ഓർമ്മപെടുത്തുകയും, തത്‌ഫലമായി കണ്ണിലൂടെ ഒഴുകിയിറങ്ങിയ കണ്ണീർതുള്ളികൾ; അദ്ദേഹം തുടർന്നു. വചനം വായിച്ച്, പ്രത്യേകിച്ച് യോഹന്നാന്റെ സുവിശേഷം പല ആവർത്തി വായിച്ചാണ് ഈ ഒരു ചിത്രീകരണത്തിന് ജോനാഥൻ റൂമി ഒരുങ്ങിയത്. ദിവ്യകാരുണ്യം; എന്റെ ആനന്ദമാണ്, സമാധാനമാണ്, കേന്ദ്രമാണ്, സൗഖ്യമാണ്, ഹൃദയമാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ അനുഭവക്കുറിപ്പ് അവസാനിപ്പിച്ചു

Share this :

Leave a comment

Your email address will not be published. Required fields are marked *