ഈശോയുടെമരുഭൂമിയിലെപരീക്ഷണവും; വിശുദ്ധകുർബാനയും
മരുഭൂമിയിലെ പ്രാർത്ഥനക്കു ശേഷം അപ്പത്തിന്റെ പരീക്ഷണം; നമ്മുടെ തിരുവചനത്തിൽ കാണുന്നു. ഒന്നാമതായിട്ട് ഈശോയെ പിശാച് മരുഭൂമിയിലെ പ്രാർത്ഥനയ്ക്ക് ശേഷം പരീക്ഷിക്കുന്നത്, കല്ലിനോട് അപ്പമാകാൻ പറഞ്ഞു കൊണ്ടാണ്. ഇത് വിശുദ്ധ കുർബാനക്കെതിരായിട്ടുള്ള ഒരു പ്രലോഭനമായിരുന്നു. നിനക്ക് എളുപ്പത്തിൽ കല്ല് പോലും അപ്പമാക്കാൻ സാധിക്കും. പിന്നെ, എന്തുകൊണ്ടാണ് സഹനങ്ങളിലൂടെ, വേദനകളുടെ കടന്നുപോയി അപ്പമാകുന്നത്. നിനക്ക് എളുപ്പത്തിൽ അപ്പമാക്കാൻ സാധിക്കുമല്ലോ. വിശുദ്ധ കുർബാന ആകാതിരിക്കാനുള്ള ഒരു പരീക്ഷണം, സഹനങ്ങളിലൂടെ യാത്ര ചെയ്ത് കുർബാന ആകാതിരിക്കാൻ ഒരു പ്രേലോഭനം.