December 1, 2025
#Biblical References #Church

കർത്താവു സത്യമായും വിശുദ്ധകുർബാനയിൽ ജീവിക്കുന്നു.

വിശുദ്ധ ഗ്രന്ഥത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ; അപ്പം വർദ്ധിപ്പിച്ച സ്ഥലത്തെ അവന്റെ അസാന്നിധ്യം ( യോഹ 6 , 24 ) ഹൃദയങ്ങളിലേക്ക് ചേക്കേറിയ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ ഓർമ്മപ്പെടുത്തലാണ്. സ്വീകരിക്കുന്നവൻ സ്വീകരിച്ചവനായി മാറുന്ന വിശുദ്ധ കുർബാന സംഭവമാണത്. പിറ്റേന്ന് സത്യം മനസ്സിലാക്കുന്ന ജനം ദിവ്യകാരുണ്യ പഠനത്തിന്റെ പ്രാഥമിക ശാലകളിലെ വിദ്യാർഥികളായി മാറുകയാണ്. ( യോഹ 6 , 22 ) തനിയെ പോകുന്ന ശിഷ്യന്മാരും, കൂടെ പോകാത്ത ഈശോയും, മറുകരയിൽ ശിഷ്യരോടൊപ്പം കാണുന്ന ഈശോയും, അപ്പം വർധിപ്പിച്ച സ്ഥലത്തെ അസാന്ന്യധ്യവും ധ്യാന വിഷയം ആകുമ്പോൾ നമ്മൾ എത്തിച്ചേരുക, രഹസ്യത്തിന്റെ ആന്തരികതയിലേക്ക് ആണ്. ഇതെന്റെ ശരീരമാണ്. വീണ്ടും, റബ്ബി അങ്ങ് എപ്പോൾ ഇവിടെ എത്തി ( യോഹ 6 , 25 ) ഈ ഒരു ദൈവവചനം ഒത്തിരിയേറെ ധ്യാന വിഷയം ആകേണ്ട ദൈവവചനമാണ്. അത്ഭുതകരമായി മറുകര എത്താൻ കഴിയുന്നവൻ, കടലിനു മീതെ നടക്കാൻ കഴിയുന്നവൻ, അവന് അപ്പത്തിലേക്ക് ഒതുങ്ങാൻ കഴിയും, സന്നിഹിതൻ ആകാൻ സാധിക്കും എന്നതിന്റെ ഓർമ്മപ്പെടുത്തലായി ഈ വചനം നിൽക്കുകയാണ്.

Share this :

Leave a comment

Your email address will not be published. Required fields are marked *