കുരിശിൽ നിന്നും കർത്താവു കാസയുയർത്തിയപ്പോൾ
ജർമ്മനിയിലെ റീഗൻബർഗിൽ 1255 – ൽ നടന്ന ഒരു അത്ഭുതം ഉണ്ട്. വൈദികൻ ദേവാലയത്തിൽ ബലി അർപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ യേശു യഥാർത്ഥത്തിൽ തിരുവോസ്തിയിൽ സന്നിഹിതനാണോ എന്ന സംശയമുണ്ടായിരുന്നു. അതിനാൽ തന്നെ കൂദാശ വചനങ്ങൾ ഉച്ചരിച്ച ശേഷം കാസാ ഉയർത്താൻ അദ്ദേഹത്തിന് മടിയായിരുന്നു. മടിയോടെ അദ്ദേഹം അല്പം കാസ ഉയർത്തി. ആൾത്താരയ്ക്ക് മുകളിലുള്ള കുരിശു രൂപത്തിൽ നിന്ന് യേശു സാവധാനം കരം പുരോഹിതനു നേരെ നീട്ടുകയും, അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് കാസ എടുത്ത് വിശ്വാസികൾക്ക് കാണുന്നതിനും ആരാധിക്കുന്നതിന് വേണ്ടി ഉയർത്തുകയും ചെയ്തു. ദേവാലയത്തിൽ ഉണ്ടായിരുന്നവരെല്ലാം ഈ അത്ഭുതം കണ്ട് നിലവിളിച്ചു. പുരോഹിതനാകട്ടെ മാപ്പ് ചോദിച്ചു. അദ്ദേഹത്തിനോട് ക്ഷമിച്ചതിന്റെ സൂചനയായി കാസ ഈശോ വീണ്ടും പുരോഹിതന്റെ കൈകളിലേക്ക് തന്നെ തിരികെ കൊടുത്തു; രൂപം സാധാരണ നിലയിൽ ആവുകയും ചെയ്തു.