ക്രിസ്തു എല്ലാവർക്കു വേണ്ടിയാണ് മരിച്ചതെങ്കിലും എല്ലാവർക്കും വി. കുർബാന സ്വീകരിക്കാൻ കഴിയാത്തതെന്തുകൊണ്ടാണ്?

വരാണസിയിൽ ക്രിസ്തു ഭക്താസിനെ സന്ദർശിച്ചപ്പോൾ 15 വർഷത്തോളം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന വ്യക്തികളെ കണ്ടു. പക്ഷേ അവർ മാമോദീസ സ്വീകരിച്ച് ക്രൈസ്തവർ ആയിട്ടില്ല. അവരുടെ ബലിയർപ്പണത്തിൽ പങ്കാളിത്തം കണ്ടപ്പോൾ അത്ഭുതം തോന്നി. തീർച്ചയായും, വിശുദ്ധ കുർബാന സ്വീകരിക്കാൻ നമ്മളേക്കാൾ അവർ യോഗ്യരാണ്. ക്രിസ്തു എല്ലാവർക്കു വേണ്ടിയാണ് മരിച്ചതെങ്കിലും എല്ലാവർക്കും വി. കുർബാന സ്വീകരിക്കാൻ കഴിയാത്തതെന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് മനോഹരമായ ഉത്തരം നൽകുന്നത് ബനഡിക്ട് പതിനാറാം മാർപാപ്പയാണ്. കുരിശിൽ യേശുവിന്റെ രക്തം ‘എല്ലാവർക്കും വേണ്ടിയാണ് ചിന്തപ്പെട്ടത്’ എന്നാൽ കൂദാശയിൽ ചിന്തപ്പെടുന്ന രക്തം കുറച്ചും കൂടി പരിമിതപ്പെട്ട സമൂഹത്തിനാണ്. അത് ‘അനേകർക്ക് വേണ്ടി ചിന്തപ്പെടുന്നതാണ്’ ആ രക്തം അനേകർക്ക് ലഭിക്കുന്നു എല്ലാവർക്കും ലഭിക്കുന്നില്ല. ചുരുക്കത്തിൽ യേശുവിൻ്റെ കുരിശുമരണം എല്ലാവർക്കും വേണ്ടിയുള്ളതാണെങ്കിലും, വിശുദ്ധ കുർബാന എന്ന കൂദാശ ‘അനേകർക്ക് വേണ്ടി മാത്രമുള്ളതാണ്’ വിശുദ്ധ കുർബാനയുടെ പരിമിതമാനവും കുരിശു മരണത്തിന്റെ സാർവത്രിക മാനവും ഇത് അർത്ഥമാക്കുന്നു.