രണ്ടു മേശകളിൽ അപ്പവും വീഞ്ഞും ഒരുക്കുന്നത്; രണ്ടു അരമനകളിലായി കർത്താവിന്റെ മരണത്തിന്റെ ഒരുക്കത്തിന്റെ അനുസ്മരണമാണ്
ഗദ്സമനിയിൽ നിന്നും ഈശോയെ പടയാളികൾ രണ്ട് അരമനകളിലേക്ക് നയിക്കുന്നുണ്ട്; ഒന്ന്, കയ്യാഫസിന്റെ അരമനയും, രണ്ടു പീലാത്തോസിന്റെ അരമനയും. അവിടെ കർത്താവിന്റെ മരണത്തിനുള്ള വിധി പ്രഖ്യാപനങ്ങൾ നടക്കുകയാണ്. അതിന്റെ പ്രതീകമായിട്ടാണ് ഈശോയുടെ തിരു ശരീരവും തിരുരക്തവും രണ്ട് മേശകളിൽ ഒരുക്കുന്നത്; അത് അറിയപ്പെടുന്നത് നിക്ഷേപ കൂടാരം എന്നാണ്.