വിശുദ്ധ ഇഗ്‌നേഷ്യസ്
വന്യ മൃഗങ്ങൾക്കു എറിഞ്ഞുകൊടുക്കാൻ കൊണ്ടുപോകുമ്പോൾ കുർബാനയെ അമർത്യതയുടെ ഔഷധവും, മരണത്തെ മാറ്റുന്ന മറുമരുന്നുമായി വിശേഷിപ്പിച്ച വിശുദ്ധൻ,
രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അന്ത്യോക്യയിലെ മെത്രാനായിരുന്ന വിശുദ്ധ ഇഗ്‌നേഷ്യസ്; റോമൻ ചക്രവർത്തിയായിരുന്ന ട്രോജന്റെ (85 -117 ) മതപീഡന കാലത്തു അദ്ദേഹം രക്തസാക്ഷിയായി. വന്യ മൃഗങ്ങൾക്കു എറിഞ്ഞുകൊടുക്കാൻ കൊണ്ടുപോകുമ്പോൾ ആണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ലേഖനങ്ങൾ രചിച്ചത്. അദ്ദേഹം എഫേസൂസിലെ സഭയ്ക്കെഴുതി, മരണത്തെ മാറ്റുന്ന മറുമരുന്നും, അമർത്യതയുടെ ഔഷധവുമായ ഈശോമിശിഹായിൽ നിത്യജീവൻ പ്രദാനം ചെയ്യുന്ന ഒരേ അപ്പം മുറിക്കുവിൻ. അന്ത്യോക്യ സഭയിലുണ്ടായ പീഡനകാലത്ത് ഇഗ്നേഷ്യസ് തടവുകാരനായി; റോമിലേക്കുള്ള യാത്രയിൽ വിവിധ സ്ഥലങ്ങളിൽ കപ്പലുകൾ നിന്നപ്പോൾ അദ്ദേഹത്തെ കാണാനായി പൗലോസ് സ്ഥാപിച്ച സഭകളിലെ പ്രതിനിധികൾ വന്നു. അവരെ അദ്ദേഹം തന്റെ കത്തുകൾ ഏൽപ്പിച്ചു; ഈ കത്തിലൂടെയാണ് വിശുദ്ധനെ കുറിച്ച് ലോകം അറിഞ്ഞത്; സഭയുടെ ഐക്യത്തിനും, വിശ്വാസ സത്യങ്ങൾക്കും വേണ്ടി നിലകൊണ്ട വിശുദ്ധനാണ് ഇഗ്‌നേഷ്യസ്.