December 22, 2024
#Miracles #Saints

ബലിയർപ്പണത്തിൽ ശുശ്രൂഷികളെ ലഭിക്കാതെ പോയ വിശുദ്ധൻ

വിശുദ്ധ ജോൺ ഓഫ് സാൻഫോകുന്തയുടെ ജീവിതത്തിൽ നടന്ന ഒരു അത്ഭുതമുണ്ട്. വിശുദ്ധൻ ഒത്തിരി സമയം എടുത്താണ് ബലിയർപ്പിച്ചിരുന്നത്. ആയതിനാൽ, തന്നെ ആരും അദ്ദേഹം അർപ്പിക്കുന്ന ബലിയിൽ ശുശ്രൂഷിയാകുവാൻ തയ്യാറായില്ല. ആ കാലയളവിൽ പൊതുവായ ബലിയർപ്പണങ്ങൾ പതിവായിരുന്നില്ല; എല്ലാ വൈദികരും ഒറ്റയ്ക്ക് ബലിയർപ്പിക്കണമായിരിന്നു. മാത്രമല്ല ഓരോ ബലിയർപ്പണത്തിലും ശുശ്രൂഷിയും അത്യാവശ്യമായിരുന്നു.   ഒരിക്കൽ ആശ്രമാധിപൻ വിശുദ്ധനെ നീണ്ട ബലിയർപ്പണങ്ങളുടെ പേരിൽ ശാസിക്കുകയുണ്ടായി. അതിനുശേഷം അദ്ദേഹം വേഗത്തിൽ വിശുദ്ധ ബലിയർപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ഒത്തിരിയേറെ അസ്വസ്ഥത അനുഭവിച്ച വിശുദ്ധൻ, ബലിയർപ്പിക്കുമ്പോൾ താൻ കടന്നു പോകുന്ന ആത്മീയ അനുഭവത്തെ കുറിച്ചു ആശ്രമാധിപനോട് വ്യക്തമാക്കി. അതുവഴിയായി, ആശ്രമത്തിലെ തുണ സഹോദരങ്ങൾ  അദ്ദേഹത്തിന്റെ ബലിയർപ്പണങ്ങളിൽ ശുശ്രൂഷികളായി പങ്കെടുക്കാൻ ആരംഭിച്ചു.

Share this :

Leave a comment

Your email address will not be published. Required fields are marked *