വിശുദ്ധ കുർബാന വിശ്വാസം ജീവിച്ച പരിശുദ്ധ അമ്മ
വിശുദ്ധ കുർബാനയുടെ വിശ്വാസത്തെ നിർവചിച്ചാൽ; നമ്മൾ വിശുദ്ധ ബലിയർപ്പണത്തിൽ സ്വീകരിക്കുന്നത്; അപ്പവും, വീഞ്ഞുമല്ല ഈശോയുടെ തിരുശരീരവും, തിരുരക്തവുമാണ്. ഈ വിശ്വാസം ആദ്യം ജീവിച്ചത് പരിശുദ്ധ അമ്മയാണ്.
പരിശുദ്ധാത്മാവിനാൽ അവൾ ഗർഭം ധരിച്ചവൻ ദൈവപുത്രനാണെന്നു വിശ്വസിക്കുവാനായിരുന്നു മാലാഖ മറിയത്തോടാവശ്യപ്പെട്ടത്. (ലൂക്ക 1, 30; 35) ഇത് പരിശുദ്ധ ‘അമ്മ വിശ്വസിച്ചു, ആമേൻ പറഞ്ഞു’. വിശുദ്ധ കുർബാന രഹസ്യത്തിൽ, ദൈവത്തിന്റെ പുത്രനും മറിയത്തിന്റെ പുത്രനുമായ യേശുക്രിസ്തു അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളിൽ സന്നിഹിതനാണെന്നു വിശ്വസിക്കാൻ തിരുസഭ നമ്മോടാവശ്യപെടുന്നു. നാം അത് വിശ്വസിക്കുന്നു. അങ്ങനെ പരിശുദ്ധ അമ്മയുടെ ‘ഫിയാത്തും’ (നിന്റെ വാക്കു എന്നിൽ നിറവേറട്ടെ) വിശുദ്ധ കുർബാന സ്വീകരണ സമയത്തു ദൈവ ജനത്തിന്റെ ആമേനും ഒരേ അർത്ഥത്തിലേക്കു വരുന്നു.