വിശുദ്ധ ബലിയർപ്പണങ്ങൾ എങ്ങനെയാണ്, സഹോദരാ സ്നേഹത്തിലേക്ക് നയിക്കുന്നത് !!
ഓരോ ബലിയർപ്പണത്തിലും നിരവധിയായ നിയോഗങ്ങൾ സമർപ്പിക്കപ്പെടുന്നുണ്ട്. അതിൽ, വേദനകൾ, സങ്കടങ്ങൾ, സന്തോഷങ്ങൾ എല്ലാം ഉൾപ്പെടുന്നു. ബലിയർപ്പണത്തിൽ പങ്കെടുക്കുന്നവർ അത് ബലിവസ്തുവിനോട് ചേർന്ന് സമർപ്പിക്കുകയാണ്. അതാണ് പിതാവായ ദൈവത്തിനു പുത്രൻ സമർപ്പിക്കുന്നത്. ഇങ്ങനെ സമർപ്പിക്കപ്പെട്ടവ ആശീർവദിച്ചു നമ്മൾ സ്വീകരിക്കുമ്പോൾ; സ്വീകരിക്കുന്നതോടൊപ്പം ഈശോയെയും, ഈ സഹോദരങ്ങളുടെ വേദനകളെയും നമ്മൾ സ്വന്തമാക്കുന്നുണ്ട്. അതുകൊണ്ട്, ക്രിസ്തുവിനെ സ്വീകരിക്കുന്നതോടൊപ്പം നമ്മുടെ പ്രിയ സഹോദരങ്ങളേയും അവരുടെ വേദനകളെയും ആശങ്കകളെയും നാം ഉൾക്കൊള്ളുകയാണ്. ആയതിനാൽ വിശുദ്ധ ബലിയർപ്പണത്തിൽ നാം സഹോദരങ്ങളെയും ഉൾകൊള്ളുന്നു. വിശുദ്ധ ബലിയർപ്പണത്തിന്റെ സാമൂഹിക മാനത്തെക്കുറിച്ച് സംസാരിക്കുന്നത് വിശുദ്ധ ആഗസ്റ്റിനാണ്.