December 22, 2024
#Catechism #Holy Mass

വിശുദ്ധ കുർബാനയുടെ പഠനങ്ങൾ

               'ആമേൻ'

വിശുദ്ധ കുർബാനയിൽ ഏറ്റവും അധികം ആവർത്തിക്കപ്പെടുന്ന വാക്കാണ്, ആമേൻ. ‘അപ്രകാരമായിരിക്കട്ടെ,’ എന്നാണ് അർത്ഥം. വൈദികൻ ചൊല്ലുന്ന പ്രാർത്ഥനകൾക്കു ആമേൻ ചൊല്ലി വിശ്വാസ സമൂഹം മുഴുവൻ ആ ഉടമ്പടി മുദ്ര വയ്ക്കുകയാണ്. നിങ്ങളുടെ ഒപ്പുവയ്ക്കലും, അംഗീകാരവും, സമ്മതവുമാണ് ആമേനെന്നു വിശുദ്ധ അഗസ്റ്റിൻ പറയുന്നു. ശാശ്വതമായിട്ടുള്ള അംഗീകാരവും ഉറപ്പും സമ്മതവുമാണ് ആമേൻ എന്ന വാക്കിലൂടെ ആവർത്തിക്കുന്നത്. ജീവരക്തം കൊണ്ടുള്ള മുദ്ര ചാർത്തലാണിത്. ബൈബിളിൽ 57 തവണ ഈ പദം ആവർത്തിക്കുന്നുണ്ട്; സ്വർഗ്ഗീയ സഭയുടെ ആരാധന അനുഷ്ഠാന കർമ്മങ്ങൾ അനുസ്മരിക്കുന്ന വെളിപാട് ഗ്രന്ഥത്തിൽ 9 പ്രാവശ്യവും ആമേൻ എന്ന പദം ആവർത്തിക്കപ്പെടുന്നു.

Share this :

Leave a comment

Your email address will not be published. Required fields are marked *