December 22, 2024
#Catechism #Church

പരിശുദ്ധ കുർബാനയുടെ അമ്മ; വിശുദ്ധ കുർബാനയുടെ സ്ത്രീ

പരിശുദ്ധ അമ്മയെയും വിശുദ്ധ കുർബാനയെയും ഒത്തിരി ആദരിച്ചിരുന്ന വ്യക്തിയായിരുന്നു വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ്. അദ്ദേഹം പരിശുദ്ധ അമ്മയെ ദിവ്യകാരുണ്യത്തിന്റെ മാതാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. പരിശുദ്ധ അമ്മയിൽ രൂപപ്പെട്ട ശരീരവും രക്തവും ആണ് തിരുശരീരവും തിരുരക്തവുമായി മാറുന്നത്; ആകയാൽ പരിശുദ്ധ അമ്മയെ ദിവ്യകാരുണ്യത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിക്കാൻ വിശുദ്ധൻ തയ്യാറാവുകയാണ്. ജോൺപോൾ രണ്ടാമൻ മാർപാപ്പ എഴുതി, ‘നമുക്കായി അർപ്പിക്കപ്പെടുന്ന ശരീരവും, കൗദാശിക സാദൃശ്യങ്ങളിലൂടെ സന്നിഹിതമാക്കപ്പെടുന്ന ശരീരവും അവളുടെ ഉദരത്തിൽ രൂപം കൊണ്ട അതേ ശരീരമാണ്.’ ( വി.കുർബാനയും സഭയും, ന. 56 ) ദിവ്യകാരുണ്യത്തിന്റെ അമ്മ, വിശുദ്ധ കുർബാനയുടെ സ്ത്രീയായ പരിശുദ്ധ അമ്മ, ദിവ്യകാരുണ്യ സ്വീകരണത്തിന് നമ്മളെ പൂർണമായി ഒരുക്കുന്നതാണ്. കറയും കളങ്കവുമില്ലാതെ അമ്മയോടുള്ള അഭേധ്യമായ സ്നേഹവും ആത്മബന്ധവും നമ്മെയും അമലോത്ഭവയായ അവൾ നമ്മളെയും തിരുശരീരരക്തങ്ങൾ സ്വീകരിക്കാൻ സഹായിക്കും.

Share this :

Leave a comment

Your email address will not be published. Required fields are marked *