December 22, 2024
#Catechism #Church #Saints

പരിശുദ്ധ അമ്മ ശ്ലീഹന്മാർ അർപ്പിച്ച ആദ്യ ബലിയർപ്പണത്തിൽ പങ്കെടുത്തിട്ടുണ്ട്

     വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വിശുദ്ധ കുർബാനയെ കുറിച്ചുള്ള ചാക്രിക ലേഖനമാണ് വിശുദ്ധ കുർബാനയും സഭയും. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ എഴുതി, പരിശുദ്ധാത്മാവിനെ കാത്തിരുന്ന പ്രാർത്ഥിച്ചവരോടൊപ്പം പരിശുദ്ധ അമ്മ ഉണ്ടായിരുന്നെങ്കിൽ (അപ്പ : 1, 14) തീർച്ചയായും  പരിശുദ്ധ അമ്മ, പത്രോസും, യാക്കോബും, യോഹന്നാനും അർപ്പിച്ച ആദ്യ ബലിയർപ്പണത്തിൽ  പങ്കെടുത്തിട്ടുണ്ട്. ( സഭയും വിശുദ്ധ കുർബാനയും 53, 56) പരിശുദ്ധ അമ്മ ബലിയർപ്പണത്തിൽ പങ്കെടുത്ത തീഷ്ണതയോടെ പങ്കെടുക്കണമെന്ന് സഭ പറയുമ്പോൾ ആഗ്രഹിക്കുന്നത്,  പരിശുദ്ധ അമ്മ ശിഷ്യന്മാർ അർപ്പിച്ച ബലിയർപ്പണത്തിൽ പങ്കെടുത്തപോലെ പങ്കെടുക്കുക എന്നതാണ്. തുടർന്ന് പിതാവ് പറയുകയാണ്, നിങ്ങൾക്കുവേണ്ടി അർപ്പിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു ഇത് ( ലൂക്ക 22,19 ) എന്ന അന്ത്യ അത്താഴ വചസ്സുകൾ പത്രോസ് യോഹന്നാൻ യാക്കോബ് എന്നിവരുടെ അധരത്തിൽ നിന്നുയർന്നപ്പോൾ മറിയത്തിനുണ്ടായ അനുഭവം എന്തായിരിക്കണം?   അവൾ ഈശോയുടെ ജനനസ്ഥലത്തേക്കും, കുരിശിന്റെ വഴിയിലേക്കും,  കുരിശിന്റെ ചുവട്ടിലേക്കും യാത്ര ചെയ്തിട്ടുണ്ടാവും. പരസ്യ ജീവിതത്തിലേക്ക് സഞ്ചരിച്ചിട്ടുണ്ടാവും. ഈശോയെ സ്വീകരിക്കുമ്പോള്‍ പരിശുദ്ധ അമ്മ കടന്നു പോകുന്ന വികാരങ്ങൾ എന്തായിരിക്കും? ഈശോയ്ക്ക് ജന്മം കൊടുത്ത, മംഗള വാർത്തയുടെ ദിനങ്ങളിലേക്കു പരിശുദ്ധ അമ്മ തിരിഞ്ഞു നടന്നിട്ടുണ്ട്. (സഭയും വിശുദ്ധ കുർബാനയും 56)

Share this :

Leave a comment

Your email address will not be published. Required fields are marked *