അന്തർദേശീയ ദിവ്യകാരുണ്യ സംഗമത്തിൽ ഉപയോഗിച്ച തിരുവോസ്തിയുടെ നിർമ്മാണം ശ്രദ്ധയാകർഷിക്കുന്നു
53- മത് അന്തർദേശീയ ദിവ്യകാരുണ്യ സംഗമം ഇക്വഡോറിൽ പൂർത്തിയാകുമ്പോൾ വിശുദ്ധ ബലിയർപ്പണത്തിൽ ഉപയോഗിച്ച തിരുവോസ്തിയുടെ നിർമ്മാണം ശ്രദ്ധേയമാകുന്നു. അന്തർദേശീയ ദിവ്യകാരുണ്യ സംഗമത്തിൽ ഉപയോഗിച്ച തിരുവോസ്തി നിർമ്മിച്ചത് ആ രാജ്യത്തെ ആദ്യ വിശുദ്ധയായ മരിയാന ഓഫ് ജീസസിന്റെ ഭവനത്തിലാണ്. ഈ വിശുദ്ധയുടെ വലിയൊരു ആഗ്രഹമായിരുന്നു അവരുടെ ഭവനം ഒരു കാർമലൈറ്റ് മൊണസ്റ്ററി ആകണമെന്ന്. വിശുദ്ധ മരിയാന ഓഫ് ജീസസിന്റെ മരണശേഷം ഭവനം ഇന്നൊരു കാർമലൈറ്റ് മൊണസ്റ്ററി ആയി എന്ന് മാത്രമല്ല ഇപ്പോൾ അവിടെ സേവനം ചെയ്യുന്ന കാർമലൈറ്റ് സന്യാസസഹോദരിമാരാണ് അന്തർദേശീയ ദിവ്യകാരുണ്യ സംഗമത്തിൽ ഉപയോഗിച്ച തിരുവോസ്തി തിരുവോസ്തികൾ തയ്യാറാക്കിയത്; 500 ചെറുതിരുവോസ്തികളുടെ 133 പാക്കേജുകളും; 25 (മീഡിയം സൈസ്) തിരുവോസ്തികളുടെ 130 പാക്കേജുകളുമാണ് ഈ ഭവനത്തിൽ ഒരുക്കിയത്. വിശുദ്ധ അമ്മ ത്രേസിയായുടെ വലിയ ഭക്തയായ ഈ വിശുദ്ധ 1618 മുതൽ 1645 വരെയുള്ള കാലഘട്ടത്തിലാണ് ഈ ഭവനത്തിൽ താമസിച്ചത്.