ആത്മീയ രോഗങ്ങൾ കത്തിക്കുന്ന അഗ്നിയാണ് വിശുദ്ധ കുർബാന
നമ്മുടെ ബലഹീനതകളും ആത്മീയ രോഗങ്ങളും മാറ്റുന്നതിന് ഏറ്റവും പ്രയോജനകരമായ ഔഷധമാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയാകുന്ന അഗ്നിയിൽ കത്തിച്ചാമ്പലാകാത്ത പാപ വിഷമുള്ളകളില്ല. പീറ്റർ ജൂലിയാൻ എയ്മാർഡ് പറയുന്നു, നമ്മുടെ ആത്മീയ രോഗങ്ങളുടെ മാലിന്യങ്ങൾ ഒരു നിമിഷം കൊണ്ട് കത്തിച്ചുകളയുന്ന അഗ്നിയാണ് വിശുദ്ധ കുർബാന. നമ്മുടെ ജഡികാഭിലാഷങ്ങൾക്കും, പിശാചിനുമെതിരെ നമ്മുടെ ഉള്ളിൽ വസിച്ചുകൊണ്ട് നമുക്കായി ദൈവം സമരം ചെയ്യുന്നു. അത് ദിവ്യകാരുണ്യ സാന്നിധ്യത്തിലൂടെയാണ്.