December 22, 2024
#Catechism #Church

ദിവ്യകാരുണ്യം സ്നേഹിച്ചവരിലേക്ക്..

ദരിദ്രയായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ജീവിതം മാറ്റിവച്ച വിശുദ്ധയാണ്, വിശുദ്ധ ലൂസിയ ഫിലിപ്പിന. കുട്ടികൾക്കായി സിസ്റ്റർ ലൂസിയ തന്റെ ജീവിത കാലയളവിൽ 52 സ്കൂളുകൾ സ്ഥാപിച്ചു. ഒരിക്കൽ സിസ്റ്റർ ലൂസിയാ ഗ്രോസെറ്റോയിൽ ഒരു വിദ്യാലയം സന്ദർശിക്കാൻ പോകുകയായിരുന്നു. യാത്രയ്ക്കിടയിൽ ഫ്രാൻസിസ്കൻ വൈദികരുടെ ആശ്രമത്തിൽ ബലിയിൽ പങ്കെടുക്കാൻ പ്രവേശിച്ചു. വലിയ ദിവ്യകാരുണ്യ ഭക്തയായ അവൾ, വിശുദ്ധ ബലിയർപ്പണത്തിനായി വലിയ ത്യാഗങ്ങൾ സഹിച്ചിരുന്നു. ദിവ്യബലി മധ്യേ പുരോഹിതൻ തിരുവോസ്തി രണ്ടായി പകുത്തു ചെറിയൊരു ഭാഗം വീഞ്ഞിൽ നിക്ഷേപിക്കാനായി തിരുവോസ്തിയിൽ നിന്ന് ഒടിച്ചെടുത്തു. പെട്ടന്ന്, ആ പുരോഹിതൻറെ കയ്യിൽ നിന്ന് ഒരു ഭാഗം സ്വയം പ്രകാശിച്ച്, വായുവിൽ സിസ്റ്റർ ലൂസിയയുടെ അടുത്തേക്ക് നീങ്ങി. അവൾ ഭക്തിയോടെ തന്റെ വാ തുറന്ന് നാവു നീട്ടി ദിവ്യകാരുണ്യം സ്വീകരിച്ചു.

Share this :

Leave a comment

Your email address will not be published. Required fields are marked *